കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം, ലൈസൻസും ഇല്ല, ബോട്ടുകളും വള്ളങ്ങളും പിടികൂടി

Published : Aug 31, 2026, 02:30 AM IST
illegal fishing using artificial lights three tamil nadu boats seized off vizhinjam

Synopsis

കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്താൻ എത്തിയ മൂന്ന് തമിഴ്നാട് ബോട്ടുകളെയും രണ്ട് അനുബന്ധ വള്ളങ്ങളെയും വിഴിഞ്ഞം ഫിഷറീസ് സ്‌റ്റേഷൻ അസി.ഡയറക്ടറുൾപ്പെട്ട മറൈൻ എൻഫോഴ്‌സ്‌മെന്‍റ് പട്രോളിങ് സംഘം പിടികൂടി

തിരുവനന്തപുരം: കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്താൻ എത്തിയ മൂന്ന് തമിഴ്നാട് ബോട്ടുകളെയും രണ്ട് അനുബന്ധ വള്ളങ്ങളെയും വിഴിഞ്ഞം ഫിഷറീസ് സ്‌റ്റേഷൻ അസി.ഡയറക്ടറുൾപ്പെട്ട മറൈൻ എൻഫോഴ്‌സ്‌മെന്‍റ് പട്രോളിങ് സംഘം പിടികൂടി. ബോട്ടുകളിൽ നിന്ന് കൃത്രിമ വെളിച്ചത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ കണ്ടെടുത്തു. പിടികൂടിയ ബോട്ടുകളിൽ കേരളത്തിൽ മത്സ്യബന്ധനം നടത്തുന്നതിന് അനുമതി പത്രം ഉണ്ടായിരുന്നില്ല. മറൈൻ എൻഫോഴ്സ്‌മെന്‍റ് വാടക ബോട്ടായ സീ ഹണ്ടറിൽ നടത്തിയ പട്രോളിങിനിടെയാണ് ഉദ്യോഗസ്ഥ സംഘം വലിയതുറ ഭാഗത്തെ കടലിൽ നിന്നു ബോട്ടുകൾ പിടികൂടിയത്. നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയതിന് ഇവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആന്ധ്രാപ്രദേശില്‍ നിന്ന് ട്രെയിനില്‍ യാത്ര കോഴിക്കോട്ടേക്ക്, കൈയ്യില്‍ 19 കിലോഗ്രാം കഞ്ചാവും; ബംഗാള്‍ സ്വദേശിയായ യുവതി പിടിയില്‍
ഭിന്നശേഷിക്കാരന്‍റെ ഇലക്ട്രിക് വീൽചെയറിൽ കാറിടിച്ച സംഭവം; കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ പുറത്ത്, തർക്കവും കയ്യാങ്കളിയും