`ചൂട് പൊറോട്ട നൽകാതെ ആൾക്കാരെ പറ്റിക്കുന്നോ?', പൊറോട്ടയ്ക്ക് ചൂടില്ലെന്ന് പറഞ്ഞ് ഹോട്ടൽ ഉടമയ്ക്ക് മർദനം, സംഭവം കോഴിക്കോട്

Published : Feb 17, 2026, 10:09 AM IST
porotta attack

Synopsis

പൊറോട്ടയ്ക്ക് ചൂടില്ലെന്ന് പറഞ്ഞ് ഹോട്ടലിൽ യുവാവിൻ്റെ പരാക്രമം. കോഴിക്കോട് പുറമേരിയിലെ ബിരിയാണി കടയിലാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയോടെയാണ് സംഭവം ഉണ്ടായത്.

കോഴിക്കോട്: കോഴിക്കോട് പൊറോട്ടയ്ക്ക് ചൂടില്ലെന്ന് പറഞ്ഞ് ഹോട്ടലിൽ യുവാവിൻ്റെ പരാക്രമം. പുറമേരിയിലെ ബിരിയാണി കടയിലാണ് ആക്രമണമുണ്ടായത്. ഹോട്ടൽ ഉടമയെ മർദിക്കുകയും കടയുടെ ചില്ല് അടിച്ച് തകർക്കുകയും ചെയ്തു. കട ഉടമയായ സാദിഖിനാണ് മർദനമേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം ഉണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ സാദിഖിനെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയോടെ കട അടയ്ക്കുന്ന സമയം ആയപ്പോഴാണ് യുവാവ് കടയിലെത്തിയത്. പൊറോട്ടയും ബീഫ് കറിയും ഓർഡർ ചെയ്തു. അപ്പേൾ പൊറോട്ടയ്ക്ക് ചൂടില്ലെന്ന് പറഞ്ഞ് യുവാവ് ക്ഷുഭിതനാവുകയായിരുന്നു. ചൂട് പൊറോട്ട നൽകാതെ ആൾക്കാരെ മുഴുവൻ പറ്റിക്കുകയാണ് എന്നുപറഞ്ഞാണ് ഇയാൾ കടയുടമയെ മർദിച്ചത്. ഹോട്ടലിനുള്ളിൽ സൂക്ഷിച്ചിരുന്ന വാട്ടർ കാനുകൾ യുവാവ് പുറത്തേക്ക് വലിച്ചെറിയാൻ ശ്രമിച്ചപ്പോൾ കടയുടമ എതിർക്കുകയും തുടർന്ന് യുവാവ് മർദിക്കുകയും ചെയ്തു. പരിക്കേറ്റ സാദിഖ് ഇന്നലെ തന്നെ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്വർണക്കൊള്ളയിലെ പ്രചാരണം ജനം വിശ്വസിക്കില്ല; കഴക്കൂട്ടത്ത് നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ
കേരളം ആര് ഭരിക്കും, എല്‍ഡിഎഫോ യുഡിഎഫോ...രണ്ട് മണ്ഡലങ്ങൾ 'തീരുമാനിക്കും', സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ അപൂര്‍വത!