ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു; യുവാവിന്റെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമെന്ന് സൂചന

Published : Mar 03, 2026, 08:15 AM IST
Mahesh (found died)

Synopsis

തനിച്ച് താമസിച്ചുവരികയായിരുന്ന യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി മാനിപുരം സ്വദേശി കളരാന്തിരി കോളിക്കെട്ടിക്കുന്നുമ്മല്‍ മഹേഷ് കുമാര്‍(47) ആണ് മരിച്ചത്

കോഴിക്കോട്: തനിച്ച് താമസിച്ചുവരികയായിരുന്ന യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി മാനിപുരം സ്വദേശി കളരാന്തിരി കോളിക്കെട്ടിക്കുന്നുമ്മല്‍ മഹേഷ് കുമാര്‍(47) ആണ് മരിച്ചത്. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ കൊടുവള്ളി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് വീട് തുറന്ന് നടത്തിയ പരിശേധനയിലാണ് വീടിന്റെ മുന്‍ഭാഗത്തെ ബെഡ് റൂമില്‍ മൃതദേഹം കണ്ടത്.

മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ ഒറ്റയ്ക്കാണ് വീട്ടില്‍ താമസിച്ചിരുന്നത്. താമരശ്ശേരി അമ്പലമുക്കില്‍ മയക്കുമരുന്ന് പരിശോധനയ്‌ക്കെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച കേസിലും ഒന്നര കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച കേസിലും വീട്ടില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയ കേസിലും മറ്റ് ക്രിമിനല്‍ കേസിലും പ്രതിയാണ് മഹേഷ് എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മൊബൈൽ ഷോറൂമിൽ വൻ കവർച്ച, തെളിവ് നശിപ്പിക്കാൻ അതിബുദ്ധി! ഒടുവിൽ പൊലീസ് നീക്കത്തിന് മുന്നിൽ മുട്ടുമടക്കി മോഷ്ടാവ്
ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ