കോഴിക്കോട് വ്യാപാര സമുച്ചയത്തിലെ തീപിടിത്തം; ശരി തെറ്റുകൾ അന്വേഷിക്കണമെന്ന് മേയർ ബീന ഫിലിപ്പ്

Published : May 19, 2025, 07:58 AM IST
കോഴിക്കോട് വ്യാപാര സമുച്ചയത്തിലെ തീപിടിത്തം; ശരി തെറ്റുകൾ അന്വേഷിക്കണമെന്ന് മേയർ ബീന ഫിലിപ്പ്

Synopsis

ഇന്നലെയാണ് കോഴിക്കോട് വ്യാപാര സമുച്ചയത്തില്‍ തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ തീപിടിത്തം ഉണ്ടായ സ്ഥലം സന്ദര്‍ശിച്ച് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്. സംഭവത്തിലെ ശരി തെറ്റുകള്‍ അന്വേഷിക്കണമെന്നും വിദഗ്ധമായ പരിശോശന നടത്തിയാല്‍ മാത്രമേ തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമാവുകയുള്ളൂ എന്നും മേയര്‍ പ്രതികരിച്ചു. ഇന്നലെയാണ് കോഴിക്കോട് വ്യാപാര സമുച്ചയത്തില്‍ തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് കോഴിക്കോട് എല്ലാ കെട്ടിടത്തിലും ഫയർ ഓഡിറ്റിങ് നടത്തുമെന്നും ഇന്ന് അടിയന്തര കോർപറേഷൻ സ്റ്റിയറിങ്ങ് കമ്മിറ്റി ചേര്‍ന്ന് സംഭവം പരിശോധിക്കും എന്നും ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകണം എന്നും മേയര്‍ പറഞ്ഞു.

തീപിടിത്തതിന്‍റെ കാരണം അറിയാൻ ഫയർഫോഴ്‌സ്‌ ഇന്ന് പരിശോധന നടത്തും. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. റിപ്പോർട്ട്‌ ഇന്ന് തന്നെ കളക്ടർക്ക് സമർപ്പിക്കും. തീപിടിത്തം സംബന്ധിച്ച വിശദ റിപ്പോർട്ട്‌ രണ്ടു ദിവസത്തിനകം സമർപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകിയിരുന്നു.

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലർച്ചെയോടെ തീ പൂർണമായി അണച്ചത്. കെട്ടിട പരിപാലന ചട്ടം പാലിക്കാതെയാണ് വ്യാപാര സ്ഥാപനം പ്രവർത്തിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കെട്ടിട പരിപാലന ചട്ടം അടക്കം പാലിച്ചിരുന്നോയെന്ന് പരിശോധിക്കും. ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായത്. കോഴിക്കോട് നഗരത്തെ മുൾമുനയിൽ നിർത്തിയാണ് ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ തീപിടിത്തമുണ്ടായത്. വ്യാപാര സമുച്ചയം ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് നഗരമെങ്ങും കറുത്ത പുക പടര്‍ന്നു. തീപടര്‍ന്ന ഉടനെ കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴുപ്പിച്ചതിനാൽ ആളപായമില്ല.

ഈയടുത്തകാലത്തൊന്നും ഇത്രയും വലിയ അഗ്നിബാധയ്ക്ക് കോഴിക്കോട് നഗരം സാക്ഷിയായിട്ടില്ല. നിരവധി വ്യാപാരികളുടെ ഉപജീവനമാർഗമാണ് കത്തി ചാമ്പലായത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
മുനവ്വറലി തങ്ങളുടെ മകൾക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ; '16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ടതില്ല'