കോഴിക്കോട് മെഡിക്കൽ കോളേജിലെ അപകടം; 3പേരുടെ മരണം പുക ശ്വസിച്ചുണ്ടായ ശ്വാസ തടസ്സം മൂലമല്ലെന്ന് റിപ്പോർട്ട്

Published : May 03, 2025, 06:26 PM ISTUpdated : May 03, 2025, 06:30 PM IST
കോഴിക്കോട് മെഡിക്കൽ കോളേജിലെ അപകടം; 3പേരുടെ മരണം പുക ശ്വസിച്ചുണ്ടായ ശ്വാസ തടസ്സം മൂലമല്ലെന്ന് റിപ്പോർട്ട്

Synopsis

  വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ, മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ, വടകര സ്വദേശി സുരേന്ദ്രൻ എന്നിവരുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ആണ്‌ പുറത്ത് വന്നത്. 

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അപകടസമയത്തുണ്ടായ മൂന്ന് പേരുടെ മരണം പുക ശ്വസിച്ചുണ്ടായ ശ്വാസ തടസ്സം മൂലമല്ലെന്നു പ്രാഥമിക പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌. വടകര, കൊയിലാണ്ടി, മേപ്പയ്യൂർ സ്വദേശികളുടെ മരണം പുക ശ്വസിച്ചല്ലെനാണ് റിപ്പോർട്ട്‌. വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ, മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ, വടകര സ്വദേശി സുരേന്ദ്രൻ എന്നിവരുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ആണ്‌ പുറത്ത് വന്നത്. ഇന്നലെ രാത്രി 8മണിയോടെയാണ് അപകടമുണ്ടായത്. 

അതേസമയം, മെഡിക്കൽ കോളേജിലുണ്ടായ തീപിടുത്തത്തിൽ സാങ്കേതിക അന്വേഷണം തുടങ്ങിയെന്ന് മന്ത്രി വീണ ജോർജ്ജ് പ്രതികരിച്ചു.  സംഭവം ഇലക്ട്രിക്കൽ ഇൻസ്പെക്ട്രെഡ് അന്വേഷിക്കുന്നുവെന്നും പിഡബ്ല്യുഡി ഇക്ട്രിക്കൽ വിഭാഗം പ്രാഥമിക റിപ്പോർട്ട്‌ നൽകിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഫോറെൻസിക് പരിശോധനയും നടക്കുന്നുണ്ട്. ഇന്നലെ രാത്രി 8 മണിയോടെയാണ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാ​ഗത്തിനടുത്ത് പുക ഉയർന്നത്.ഷോർട്ട് സർക്യൂട് മൂലമോ ബാറ്ററിക്ക് ഉള്ളിലെ എന്തേലും പ്രശ്നമോ ആണ് ഉള്ളടക്കം. 2026 ഒക്ടോബർ വരെ വാറന്റി ഉള്ള എംആർഐ യുപിഎസ് (MRI ups) യൂണിറ്റ് ആണ് അപകടത്തിൽ ആയത്. 6 മാസം മുമ്പ് വരെ മൈന്റനൻസ് നടത്തിയത് ആണ്. എന്താണ് സംഭവിച്ചതെന്നു കണ്ടെത്തണം. അപകടം ഉണ്ടാകുമ്പോൾ151 രോഗികൾ ഉണ്ടായിരുന്നു. 114 പേർ ഇപ്പോഴും എംസിഎച്ചി (MCH) ൽ ഉണ്ട്. 37 പേരാണ് മറ്റു ആശുപത്രികളിൽ ഉള്ളതെന്നും മന്ത്രി പറഞ്ഞു.

മരണം സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തും. വിദഗ്ധ ടീം തന്നെ അന്വേഷിക്കും. പോസ്റ്റ്മോർട്ടം വഴി തന്നെ കാരണം വ്യക്തമാകും. മറ്റു മെഡിക്കൽ കോളേജിലെ മെഡിക്കൽ ടീം ആയിരിക്കും അന്വേഷിക്കുക. അപകടം ഉണ്ടായ ബ്ലോക്ക്‌ പഴയ പടിയാകാൻ സമയം എടുക്കും. വയറിങ് ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. 3 ദിവസം എങ്കിലും കഴിഞ്ഞേ ബ്ലോക്ക്‌ സാധാരണ നിലയിൽ ആക്കാനാകൂ. പരമാവധി വേഗത്തിൽ ശ്രമിക്കുമെന്നും മന്ത്രി പറ‍ഞ്ഞു. സ്വകാര്യ ആശുപത്രിയിൽ പോയവരുടെ ചികിത്സാ ചിലവിൻ്റെ കാര്യത്തിൽ മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. ഡോക്ടർമാർ ചികിത്സ കാര്യങ്ങൾ പരിശോധിക്കുകയാണ്. ആർക്കും ചികിത്സ നിഷേധിക്കപ്പെടില്ല. ബില്ലിന്റെ കാര്യം ഡോക്ടർമാർ പരിശോധിച്ചിട്ട് നോക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ക്ലാസുള്ള ദിവസങ്ങളിൽ വേണ്ട, രാവിലെ ആരംഭിച്ച് രാത്രി 9.30 നകം തീരണം; സ്‌കൂൾ വാർഷിക പരിപാടികൾക്ക് കർശന നിർദേശം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇന്നോവയിൽ നിന്ന് പിടികൂടിയത് 300 കിലോയിലേറെ; തലസ്ഥാനത്ത് സമീപകാലത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട
അടൂരിൽ മരണപ്പാച്ചിലിനിടെ കാറിടിച്ച് വീട്ടമ്മ മരിച്ച സംഭവം; പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി