ഐസിയു പീഡന കേസ്: അനിതയ്ക്ക് പുനർനിയമനം നൽകിയെന്ന് അറിയിച്ച് സർക്കാർ, കോടതിയലക്ഷ്യ ഹർജി അവസാനിപ്പിച്ചു

Published : Apr 08, 2024, 05:21 PM ISTUpdated : Apr 08, 2024, 07:03 PM IST
ഐസിയു പീഡന കേസ്: അനിതയ്ക്ക് പുനർനിയമനം നൽകിയെന്ന് അറിയിച്ച് സർക്കാർ, കോടതിയലക്ഷ്യ ഹർജി അവസാനിപ്പിച്ചു

Synopsis

അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ പുനർനിയമനം നൽകിയെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണ് നടപടികൾ അവസാനിപ്പിച്ചത്. 

കൊച്ചി: ഐസിയു പീഡന കേസിലെ അതിജീവതയെ പിന്തുണച്ചതിന്‍റെ പേരിൽ സ്ഥലം മാറ്റപ്പെട്ട പി ബി അനിത ആരോഗ്യവകുപ്പിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി അവസാനിപ്പിച്ചു. അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ പുനർനിയമനം നൽകിയെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണ് നടപടികൾ അവസാനിപ്പിച്ചത്. 

ഏപ്രിൽ ഒന്നിനകം കോഴിക്കോട്ടെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ചാണ് അനിത ഹൈക്കോടതിയെ സമീപിച്ചത്. കോടതി ഉത്തരവുണ്ടായിട്ടും ആറ് ദിവസം അനിതയ്ക്ക് നിയമനം നൽകിയിരുന്നില്ല. അനിതയ്ക്ക് നിയമനം നൽകാനുള്ള സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ പുനപരിശോധന ഹർജിയിൽ വേനലവധിയ്ക്ക് ശേഷം വാദം കേൾക്കാമെന്ന് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭാ അന്നമ്മാ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മഞ്ഞണിഞ്ഞ് മൂന്നാര്‍ , താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില
പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്: പൊലീസ് ചലച്ചിത്ര അക്കാദമിക്ക് നോട്ടീസ് നൽകും