അച്ഛന്‍റെയും സഹോദരിയുടെയും അരികില്‍ നിന്നും ശ്രീനന്ദന്‍ ആണ്ടു പോയത് ആഴങ്ങളിലേക്ക്; വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കണ്ണീരണിഞ്ഞ് നാട്

Published : Mar 29, 2026, 05:21 PM IST
elathur-puthiyappa-student-drowns-temple-pond-kozhikode

Synopsis

ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച വിദ്യാര്‍ത്ഥിയുടെ മരണ വാര്‍ത്തയില്‍ കണ്ണീരണിഞ്ഞ് നാട്

കോഴിക്കോട്: ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച വിദ്യാര്‍ത്ഥിയുടെ മരണ വാര്‍ത്തയില്‍ കണ്ണീരണിഞ്ഞ് നാട്. കോഴിക്കോട് എലത്തൂര്‍ പുതിയാപ്പയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പുതിയാപ്പ പണ്ടാരക്കണ്ടി മനോജിന്റെ മകന്‍ ശ്രീനന്ദനാണ് കഴിഞ്ഞ ദിവസം മരിച്ചത്. അച്ഛനും സഹോദരിക്കുമൊപ്പം പുത്തൂര്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്.

രാവിലെ ഏഴോടെയായിരുന്നു സംഭവം. ശ്രീനന്ദന് നീന്തല്‍ അറിയാമായിരുന്നു. മകള്‍ പാര്‍വതിയെ നീന്തല്‍ പഠിപ്പിക്കുന്ന ശ്രദ്ധയിലായിരുന്നു മനോജ്. ഇതിനിടെ തിരിഞ്ഞ് നോക്കിയപ്പോള്‍ ശ്രീനന്ദന്‍ താഴേക്ക് ആണ്ട് പോകുന്നതാണ് കണ്ടത്. ഉടന്‍ തന്നെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ കുട്ടിയെ കണ്ടെത്തി സമീപത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെളിയില്‍ ആണ്ടുപോയതാണെന്നാണ് കരുതുന്നത്. പുതിയാപ്പ ഗവ. ഫിഷറീസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശ്രീനന്ദന്‍.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദി മുതൽ കമൽ ഹാസൻ വരെ; ഇനി ആവേശം വാനോളം, താരപ്രചാരകര്‍ കേരളത്തിലേയ്ക്ക്
'അരി ചോദിക്കുമ്പോൾ പയർ അഞ്ഞാഴി!', പരാജയഭീതിയിൽ പിണറായിയുടെ സമനില തെറ്റി, മുഖ്യമന്ത്രിക്കെതിരെ കെസി വേണുഗോപാൽ