
കണ്ണൂർ: പി കെ പ്രവീണിനെയും തന്നെയും തമ്മിലടിപ്പിക്കാൻ പാർട്ടിയിൽ ശ്രമം ഉണ്ടായെന്ന് മുൻമന്ത്രിയും കൂത്തുപറമ്പ് എംഎൽഎയുമായ കെ പി മോഹനൻ. പ്രവീണിനെ അവർ ഉയർത്തിക്കാട്ടി. പ്രവീണിന്റെ പേര് എനിക്ക് പറയാൻ പറ്റില്ലായിരുന്നു. കുടുംബത്തിൽ നിന്ന് ഒരാളെ ഞാൻ തന്നെ പറഞ്ഞാൽ ശരിയാകില്ലെന്നും കെ പി മോഹനൻ പറഞ്ഞു. ഇത്തവണ മൽസരത്തിനില്ല എന്ന് നേരത്തെ പാർട്ടിയിൽ പറഞ്ഞിരുന്നു. അഞ്ചു തവണ മത്സരിച്ചു, 4 തവണ ജയിച്ചു, ഒരു തവണ മന്ത്രിയായി. ഒന്നര വർഷം മുമ്പ് പാർട്ടിയിൽ നിന്ന് എനിക്കെതിരെ ചിലർ വന്നു. താൻ മത്സരിക്കരുതെന്ന് അവർ പറഞ്ഞുവെന്നും കെ പി മോഹനൻ.
2011 മുതൽ കൂത്തുപറമ്പിൽ മത്സരിച്ചിരുന്ന ആളാണ് കെ പി മോഹനൻ. പലതവണയും ജയിക്കുകയും തോൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ മത്സരത്തിന് താനില്ലെന്ന് കെ പി മോഹനൻ പറഞ്ഞിരുന്നു. ഒപ്പം ആർ ജെ ഡി വേണ്ടത്ര പരിഗണ നൽകിയില്ലെന്നും കെ പി മോഹനൻ പറഞ്ഞു. പാർട്ടിയിൽ സഹോദര പുത്രനായ പി കെ പ്രവീണിന്റെ പേർ കുറച്ചുപേർ പറഞ്ഞിരുന്നു. താൻ മാറിനിൽക്കണമെന്നും ചിലർ പറഞ്ഞിരുന്നതായി കെ പി മോഹനൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam