
തിരുവനന്തപുരം : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പി.പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി തളളിയ കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. മുൻകൂർ ജാമ്യഹർജി തളളിയാൽ അറസ്റ്റ് ചെയ്യുകയെന്നത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. നവീൻ ബാബുവിന്റെ വിഷയത്തിൽ ഒറ്റ നിലപാടേയുളളു. പാർട്ടിയും സർക്കാരും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്.
ദിവ്യയുടെ സമീപനം അംഗീകരിക്കാൻ കഴിയില്ല. പൊലീസ് ആവശ്യമായ കാര്യങ്ങൾ ചെയ്യും. പൊലീസ് സ്വതന്ത്രമായി പ്രവർത്തിക്കും. കളക്ടറുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണവും അന്വേഷിക്കണം. നവീൻ ബാബുവിനെ നന്നായി അറിയാം. ആർക്കും നവീനുണ്ടായ അനുഭവമുണ്ടാകാൻ പാടില്ലെന്നും ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിധിക്ക് പിന്നാലെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി പ്രതികരിച്ചു.
നേരത്തെ നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി. പി ദിവ്യക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam