'മുഖ്യമന്ത്രിയിലെ വർഗ്ഗീയവാദിയാണ് പുറത്തുവന്നത്, ലീഗിനെ ഇല്ലാതാക്കാൻ ബിജെപിയെ പ്രോത്സാഹിപ്പിക്കുന്നോ'? മജീദ്

By Web TeamFirst Published Dec 21, 2020, 1:04 PM IST
Highlights

മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനയിൽ സി.പി.എം കേന്ദ്ര നേതൃത്വം ഗൗരവത്തോടെ ഇടപെടണമെന്ന് മുസ്ലീം ലീഗ് 

മലപ്പുറം: മുസ്ലീം ലീഗിനെതിരായ പരാമർശം  മുഖ്യമന്ത്രിയിലെ വർഗ്ഗീയവാദിയെ ആണ് പുറത്ത് കൊണ്ട് വന്നതെന്ന് ലിഗ് ജനറൽ സെക്രട്ടറി കെപി എ മജീദ്. മുസ്ലീം ലീഗിനെ ഇല്ലാതാക്കി ആരെയാണ് മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുന്നത് എന്ന് ഓര്‍ക്കണം. ബിജെപി യുടെ വർഗീയ  ധ്രുവീകരണത്തിന് മുഖ്യമന്ത്രി കൂട്ടുപിടിക്കുകയാണ്. ഈ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും കെപിഎ മജീദ് പറഞ്ഞു. പിണറായി വിജയന്‍റെ നിലപാട് സി.പി.എമ്മിന് കനത്ത നഷ്ട്ടമുണ്ടാക്കുമെന്നും കെപിഎ മജീദ് മുന്നറിയിപ്പ് നൽകി. 

മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനയിൽ സി.പി.എം കേന്ദ്ര നേതൃത്വം ഗൗരവത്തോടെ ഇടപെടണം. ബിജെപിക്ക് നേട്ടവും സിപിഎമ്മിന് നഷ്ടവും ഉണ്ടാക്കുന്ന പ്രസ്തവനയാണ് ഇതെന്നും കെപിഎ മജീദ് പറഞ്ഞു. 

സംഘപരിവാറിന്‍റെ ചുമതല സിപിഎമ്മും മുഖ്യമന്ത്രിയും ഏറ്റെടക്കരുതെന്നും സിപിഎമ്മിനെപോലുള്ള രാഷ്ട്രീയ കക്ഷിയായ ലീഗ്  യുഡിഎഫിന്‍റെ തലപ്പത്ത് വരുന്നത് മഹാ അപരാധമാണോ എന്നും സുന്നി മുഖപത്രമായ സുപ്രഭാതം ഇന്ന് പ്രസിദ്ധികരിച്ച മുഖ പ്രസംഗവും കുറ്റപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് വായിക്കാം: 'ബിജെപിക്ക് വെളിച്ചമാകരുത്', മുഖ്യമന്ത്രി വർഗീയതയ്ക്ക് തീ കൊളുത്തുന്നു; കടുത്ത വിമർശനവുമായി ഇകെ സുന്...

 

 

click me!