കെപിസിസിക്ക് മൂന്ന് വർക്കിം​ഗ് പ്രസിഡന്റുമാർ; കെ വി തോമസിനെ ഒഴിവാക്കി

Web Desk   | Asianet News
Published : Jun 08, 2021, 06:56 PM ISTUpdated : Jun 08, 2021, 07:22 PM IST
കെപിസിസിക്ക് മൂന്ന് വർക്കിം​ഗ് പ്രസിഡന്റുമാർ; കെ വി തോമസിനെ ഒഴിവാക്കി

Synopsis

കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ്, ടി സിദ്ദിഖ് എന്നിവരാണ് പുതിയ വർക്കിം​ഗ് പ്രസിഡന്റുമാർ. കെ വി തോമസിനെ വർക്കിം​ഗ് പ്രസിഡന്റ് സ്ഥാനത്തുനിന്നും ഒഴിവാക്കി. 

ദില്ലി: കെപിസിസി വർക്കിം​ഗ് പ്രസിഡന്റുമാരായി മൂന്ന് പേരെ നിയോ​ഗിച്ചെന്ന് കോൺ​ഗ്രസ്. കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ്, ടി സിദ്ദിഖ് എന്നിവരാണ് പുതിയ വർക്കിം​ഗ് പ്രസിഡന്റുമാർ. കെ വി തോമസിനെ വർക്കിം​ഗ് പ്രസിഡന്റ് സ്ഥാനത്തുനിന്നും ഒഴിവാക്കി. 

കൊടിക്കുന്നിൽ സുരേഷിന്റെ പേര് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരി​ഗണിക്കുന്നതായി സൂചനകളുണ്ടായിരുന്നു. എന്നാൽ, കെ സുധാകരൻ ആ സ്ഥാനത്തേക്ക് എത്തിയതോടെ കൊടിക്കുന്നിൽ സുരേഷ് വർക്കിം​ഗ് പ്രസിഡന്റായി. പി ടി തോമസിനെ യുഡിഎഫ് കൺവീനറാക്കാൻ ആലോചനകളുണ്ടായിരുന്നു. എന്നാൽ, താല്പര്യമില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നെന്നാണ് വിവരം.  

​ഗ്രൂപ്പ് പോരും പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളും പരിഹരിക്കുന്നതിന്റെ ഭാ​ഗമായി കെ വി തോമസിനെ കുറച്ചുനാൾ മുമ്പ് വർക്കിം​ഗ് പ്രസിഡന്റായി നിയോ​ഗിച്ചിരുന്നു. എന്നാൽ, പുതിയ പട്ടികയിൽ അദ്ദേഹത്തെ ഒഴിവാക്കി.

Read Also: സുധാകരന് പൂര്‍ണ പിന്തുണയെന്ന് ഉമ്മൻ ചാണ്ടി; പാർട്ടിക്ക് ദിശാബോധം നൽകാൻ സാധിക്കുന്ന വ്യക്തിയെന്ന് ചെന്നിത്തല...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വൈദികൻ റിമാൻഡിൽ
'നിതിൻ എടുത്ത ലോണുമായി ബന്ധപ്പെട്ട് അധ്യാപികയ്ക്ക് നിരന്തരം കോൾ വന്നു, അധ്യാപിക പൊലീസിൽ പരാതി നൽകി'; കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ