
തിരുവനന്തപുരം:ബിബിസിയുടെ "ഇന്ത്യ- ദി മോഡി ക്വസ്റ്റിൻ" ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദർശിപ്പിക്കുമെന്ന് KPCC മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് ചെയർമാൻ അഡ്വ. ഷിഹാബുദ്ദീൻ കാര്യയത്ത്. റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡോക്യുമെൻററി പ്രദർശിപ്പിക്കും. ഡോക്യുമെന്ററിയ്ക്ക് രാജ്യത്ത് അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഗുജറാത്ത് വംശഹത്യയിൽ മോദി - അമിത്ഷാ കൂട്ടുകെട്ടിന്റെ പങ്കാളിത്തം പുറത്തുവരാതിരിക്ക നാണ് ഡോക്യുമെന്ററി രാജ്യത്ത് വിലക്കിയിരിക്കുന്നതെന്ന് അഡ്വ. ഷിഹാബുദ്ദീൻ കാര്യയത്ത് പറഞ്ഞു
'വെള്ളക്കാർ പറയുന്നതാണ് ചിലർക്ക് കാര്യം', ബിബിസി വിവാദത്തിൽ പ്രതിപക്ഷത്തിനെതിരെ കേന്ദ്ര നിയമമന്ത്രി
ബിബിസി വിവാദത്തിൽ പ്രതിപക്ഷത്തിനെതിരെ വീണ്ടും കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. വെള്ളക്കാർ പറയുന്നതാണ് ഇപ്പോഴും ചിലർക്ക് വലിയ കാര്യമെന്ന് കിരൺ റിജിജു ആരോപിച്ചു. ഇന്ത്യയെ കുറിച്ചുള്ള വെള്ളക്കാരുടെ നിലപാടാണ് അന്തിമമെന്നാണ് കരുതുന്നത്. ഇവിടുത്തെ സുപ്രീം കോടതിയും ജനങ്ങളുമൊന്നും അവർക്ക് വിഷയമല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
ബിബിസി ഡോക്യുമെന്ററി: സംസ്ഥാന വ്യാപക പ്രദർശനത്തിന് എസ്എഫ്ഐയും ഡിവൈഎഫ്ഐയും
ഗുജറാത്ത് കലാപത്തെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പരാമർശങ്ങളുള്ള 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' എന്ന വിവാദ ബിബിസി ഡോക്യുമെന്ററിയുടെ സംസ്ഥാന വ്യാപക പ്രദർശനത്തിന് ഇടത് സംഘടനകൾ. ഇടത് യുവജന സംഘടനകളായ എസ്എഫ്ഐയും ഡിവൈഎഫ്ഐയും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം പ്രർശിപ്പിക്കുമെന്ന് അറിയിച്ചു. തലസ്ഥാനത്ത് ഇന്ന് ബിബിസി ഡോക്യുമെന്ററി പ്രർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. വൈകീട്ട് ആറ് മണിക്ക് പൂജപ്പുരയിലാകും പ്രദർശനം നടത്തുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam