
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രവാദികള്‍ എത്തിയിട്ടും കേരള സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. ഇന്റലിജൻസ് വിഭാഗത്തിന്റെ വലിയ വീഴ്ചയാണിത്. കേരളത്തിൽ നിയമസംവിധാനം തകര്‍ന്നെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.
ദുബായിൽ നിന്ന് യുഎഇ കോൺസുലേറ്റിലേക്ക് ഈന്തപ്പഴം കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് കേസ് എടുത്തത് അത്ഭുതപ്പെടുത്തുന്ന വാർത്തയാണ്. ഇതോടെ കള്ളക്കടത്തിൽ സർക്കാരിന്റെ പങ്ക് വ്യക്തമായി. മതത്തെ ദുരുപയോഗം ചെയ്യാനാണ് സർക്കാരിന്റെ ശ്രമം. ഒരു കൂട്ടം മന്ത്രിമാരും ഉപജാപക സംഘങ്ങളുമാണ് നാടിനെ നശിപ്പിക്കുന്നത്. ഭരണകൂട ഭീകരതക്ക് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയാണ്. പോളിറ്റ് ബ്യൂറോയ്ക്ക് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളത്. മുഖ്യമന്ത്രി രാജിവയ്ക്കാൻ സമയമായിരിക്കുന്നു എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam