
തൃശൂർ: സർക്കാർ പദ്ധതിയിലെ തുക വകമാറ്റിയെന്ന് വ്യക്തമാക്കുന്ന സി.പി.എം. കത്തിലെ പരാമർശങ്ങളിൽ അന്വേഷണം വേണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ. ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി പോളിറ്റ് ബ്യൂറോക്ക് നൽകുന്ന ഒരു പരാതി പരസ്യമാകുന്ന സാഹചര്യം സിപിഎമ്മിൽ പലതും "ചീഞ്ഞ് നാറുന്നതിൻ്റെ" ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രവാസി വ്യവസായിയുമായി പാർട്ടി നേതാക്കൾ നടത്തിയ പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പുറത്തുവന്നതെന്നും, സംസ്ഥാന സെക്രട്ടറിക്കെതിരെയും പരാതി ഉയർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
"കത്തിലെ പരാതി സി.പി.എമ്മിന്റെ ആഭ്യന്തര കാര്യങ്ങൾ മാത്രമല്ല. സർക്കാർ പദ്ധതിയിൽ നിന്ന് വലിയ തുക സി.പി.എം. നേതാക്കൾക്കും അവരുടെ നിയന്ത്രണത്തിലുള്ളവർക്കും വേണ്ടി വകമാറ്റി ചെലവാക്കിയെന്നതാണ് ആക്ഷേപം. ഇത് അതീവ ഗൗരവമുള്ള വിഷയമാണ്," സണ്ണി ജോസഫ് പറഞ്ഞു. സർക്കാർ ഇതിൽ അന്വേഷണം നടത്തുകയും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സി.പി.എം. നേതാക്കൾ സംശയത്തിൻ്റെ നിഴലിലാണെന്നും, സർക്കാർ പദ്ധതികളെ അട്ടിമറിക്കാനും സ്വാധീനിക്കാനും പാർട്ടി നേതാക്കൾ ഇടപെടുന്നത് പുതിയ കാര്യമല്ലെന്നും, അത് ഒരിക്കൽക്കൂടി മറനീക്കി പുറത്തുവന്നുവെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam