
കോഴിക്കോട്: വന്യജീവി പ്രശ്നത്തില്‍ പ്രതികരിച്ച് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. സിപിഎം എംഎല്‍എക്ക് പോലും പ്രതിഷേധിക്കേണ്ട സാഹചര്യമാണ് നിലവിലെന്ന് സണ്ണി ജോസഫ് പറഞ്ഞു. ജനീഷ് കുമാര്‍ എംഎല്‍എക്ക് യുഡിഎഫ് പ്രതിഷേധത്തില്‍ ചേരാമെന്നും സിപിഎം നടത്തുന്ന പ്രതിഷേധം തട്ടിപ്പാണ്, പ്രതിഷേധത്തിന് മുന്നില്‍ കയറി നില്‍ക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. ഒരു ആലോചനാ യോഗം ചേരാന്‍ പോലും സര്‍ക്കാറിനായിട്ടില്ല. സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ് എന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
അതേ സമയം വിഷയത്തില്‍ ജനീഷ് കുമാർ എംഎൽഎക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് സിപിഎം. വന്യജീവി ആക്രമണങ്ങൾ തടയാൻ നടപടി എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം നടത്താനും തീരുമാനിച്ചിട്ടുണ്ട്. കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിന്റെ അന്വേഷണത്തിന് ചോദ്യംചെയ്യാൻ വിളിപ്പിചയാളെ എംഎൽഎ ബലമായി ഇറക്കി കൊണ്ടുപോയത് വിവാദമായെങ്കിലും സിപിഎം അന്നുതന്നെ എംഎൽഎക്ക് പൂർണപിന്തുണ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ജോലി തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന വനപാലകരുടെ പരാതിയിൽ കൂടൽ പൊലീസ് ഇന്നലെ എംഎൽ എക്കെതിരെ കേസെടുത്തിരുന്നു. വനംവകുപ്പ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച തോട്ടം തൊഴിലാളി ഉൾപ്പെടെ നാട്ടുകാരെ കൊണ്ട് സിപിഎം തിരിച്ചും ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. എന്നാൽ അതിൽ ഇതുവരെ കേസെടുത്തിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം