പാലക്കാട് സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെതിരെ കേസെടുക്കണം; മുഖ്യമന്ത്രിക്ക് പരാതി നൽകി കെപിസിസി സെക്രട്ടറി

Published : Oct 06, 2026, 11:55 AM IST
EN Suresh Babu

Synopsis

പീഡന വിവരം അറിഞ്ഞിട്ടും ഒളിച്ച് വച്ചതിന് മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും പ്രതിചേർക്കണമെന്നും കെപിസിസി സെക്രട്ടറി ജോൺ ഡാനിയേൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: പാലക്കാട് സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന ഇ.എൻ. സുരേഷ് ബാബുവിനെതിരെ ഉയർന്ന ലൈംഗിക പീഡന ആരോപണങ്ങളിൽ കേസെടുക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി. ഇ എം സുരേഷ് ബാബുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ജോൺ ഡാനിയേൽ മുഖ്യമന്ത്രി വിഡി സതീശന് പരാതി നൽകി. സ്ത്രീസുരക്ഷ ഉറപ്പ് വരുത്തുക എന്നത് നമ്മുടെ സർക്കാറിന്റെ പ്രഖ്യാപിത നയമാണെന്നും പീഡന വിവരം അറിഞ്ഞിട്ടും ഒളിച്ച് വച്ചതിന് മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും പ്രതിചേർക്കണമെന്നും പരാതി പറയുന്നു.

പൊതുപ്രവർത്തകനും സജീവ സിപിഎം നേതാവുമായ ഇ. എം. സുരേഷ് ബാബുവിനെതിരെ ഉണ്ടായിട്ടുള്ള പീഡന പരാതി, നമ്മുടെ നാട്ടിലെ പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് ഗുരുതരമായ ആശങ്ക ഉയർത്തുന്ന വിഷയം കൂടിയാണ്. സിപിഎം നേതൃത്വത്തിന് രേഖാമൂലം പരാതി ലഭിച്ചിട്ടും അത് പോലീസിന് കൈമാറാതെ പാർട്ടി തലത്തിലുള്ള നടപടികളിൽ ഒതുക്കി എന്നാണ് മാധ്യമ വാർത്തകളിലൂടെയും രഹസ്യവിവരങ്ങളിലൂടെയും മനസ്സിലാവുന്നത്, അതുകൊണ്ട് ഇ എം സുരേഷ് ബാബുവിനെതിരെ കേസെടുക്കണമെന്നും കെപിസിസി സെക്രട്ടറി ജോൺ ഡാനിയേൽ പരാതിയിൽ പറയുന്നു.

അതേസമയം പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ഇഎൻ സുരേഷ് ബാബുവിനെതിരെ കൂടുതൽ കടുത്ത അച്ചടക്ക നടപടി എടുക്കാൻ സിപിഎം ഒരുങ്ങുന്നതായാണ് വിവരം. യുവതിയോട് ലൈംഗിക അതിക്രമം കാട്ടിയെന്ന പരാതിയിൽ സുരേഷ് ബാബുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതടക്കം നേതൃത്വം പരിഗണിക്കും. പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് സുരേഷ് ബാബുവിനെ നീക്കിയതെന്നാണ് റിപ്പോർട്ടുകൾ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സുരേഷ് ബാബുവിനെതിരായ പരാതിയെന്ത്? പ്രതികരിക്കാതെ പിണറായി, പാർട്ടി കോടതിയല്ലെന്ന് ശൈലജ, അറിയില്ലെന്ന് ഐസക്ക്, കഥകൾ മെനയരുതെന്ന് ഇപി
'എയിംസ് തൃശൂരിൽ വരേണ്ട എന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ തന്നെ വരും': വിശദീകരിച്ചു മടുത്തെന്ന് സുരേഷ് ഗോപി