KSEB: യൂണിയനുകള്‍ക്ക് വഴങ്ങി കെഎസ്ഇബി ചെയര്‍മാന്‍; സുരക്ഷ വെട്ടിച്ചുരുക്കുന്നു, പുതിയ കാറുകളും ഒഴിവാക്കി

By Web TeamFirst Published Jul 31, 2022, 12:57 PM IST
Highlights

ചെയർമാൻറെ ഓഫീസിന് മുന്നില്‍ കെഎസ്ഇബി ഒരുക്കിയ സുരക്ഷാ ഉദ്യോഗസ്ഥർ തുടരും. മുന്‍ ചെയര്‍മാന്‍ ബി അശോക് ഉപയോഗിച്ചിരുന്ന വയർലെസ് വാക്കിടോക്കിയും  പുതിയ ചെയര്‍മാന്‍  രാജൻ ഖോബ്രഗഡെ ഉപയോഗിക്കുന്നില്ല. 
 

തിരുവനന്തപുരം: കെ.എസ്.ഇ.ബി മുൻ ചെയർമാൻ ബി.അശോകൻെറ തീരുമാനങ്ങള്‍ തിരുത്തി പുതിയ ചെയർമാൻ രാജൻ ഖൊബ്രഗഡേ. ചെയർമാൻെറ ഓഫീസിൻെറ മുന്നിലെ പൊലീസ് സുരക്ഷ പിൻവലിക്കാൻ എസ്.ഐ.എസ്.എഫ് കമാണ്ടർക്ക് ചെയർമാൻ കത്തയച്ചു. വൈദ്യുതിഭവനിലെ പൊലീസ് സുരക്ഷയിലാണ് സിഐടിവും മുൻ ചെയർമാൻ ബി.അശോകും തമ്മിലുള്ള തർക്കങ്ങളുടെ തുടക്കം. ഇന്നോവ ക്രിസ്റ്റ വാങ്ങാനുള്ള മുൻ ചെയർമാൻെറ തീരുമാനവും മരവിപ്പിച്ചു.

സിഐടിയുവുമായി കലഹിച്ചാണ് മുൻ ചെയർമാൻ ബി.അശോകന് കസേര തെറിച്ചത്. വൈദ്യുതി ഭവനിലെ പൊലീസ് സുരക്ഷയും, യൂണിയൻ നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടിയും ഉള്‍പ്പടെ നിരന്തരം ചെയർമാനും യൂണിയനുമായി കൊമ്പുകോർത്തിരുന്നു. എന്നാൽ പുതിയ ചെയർമാൻ രാജൻ ഖൊബ്രഗഡേയ്ക്ക് യൂണിയനുമായി ഉരസലിനില്ലെന്ന നിലപാടാണ്. ബി.അശോകൻെറ അഭിമാന പ്രശ്നങ്ങളായിരുന്ന നടപടികള്‍ ഓരോന്നായി പുതിയ ചെയർമാൻ തിരുത്തുകയാണ്.

ചെയർമാൻെറ ഓഫീസിന് മുന്നിലെ സ്റ്റേറ്റ് ഇൻഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിൻെറ സുരക്ഷ നാളെ മുതൽ വേണ്ടെന്ന് ചൂണ്ടികാട്ടി രാജൻ ഖൊബ്രഗഡേ  കത്തയച്ചു. യൂണിനുമായുള്ള തർക്കത്തിനിടെയാണ് മുൻ ചെയർമാൻ ഓഫീസിന് മുന്നിൽ സുരക്ഷ വർദ്ധിപ്പിച്ചത്. ചെയർമാനുമായുള്ള കൂടിക്കാഴ്ചകള്‍ക്കും നിയന്ത്രണം കൊണ്ടുവന്നിരുന്നു. വൈദ്യുതി ഭവനിലെ പൊലീസ് സുരക്ഷ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിൻെറ ആദ്യപടിയായാണ് തീരുമാനമെന്നാണ് വിലയിരുത്തൽ.

ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകാൻ ബി.അശോക് ഉപയോഗിച്ചിരുന്ന വാക്കി ടോക്കിയും പുതിയ ചെയർമാൻ ഇതേവരെ കൈകൊണ്ട് തൊട്ടിട്ടില്ല. ബി.അശോക് ഉപയോഗിച്ചിരുന്ന മൂന്ന് ഔദ്യോഗിക വാഹനങ്ങളും രാജൻ ഖൊബ്രഗഡേ ഒഴിവാക്കി. യൂണിയനുമായുള്ള ഉരസിലിനിടെയാണ് ബി.അശോക് മഹീന്ദ്ര ഥാർ വാങ്ങിയത്.  പുതുതായി രണ്ട് ഇന്നോവ ക്രിസ്റ്റ വാങ്ങാനുള്ള മുൻ ചെയർമാൻെറ പർച്ചേഴ്സ് ഓർഡറും മരവിപ്പിച്ചു.

Read Also: വൈദ്യുതി കമ്പനികള്‍ക്കുള്ള കുടിശിക സംസ്ഥാനങ്ങള്‍ എത്രയും വേഗം നല്‍കണം; ആവശ്യം മുന്നോട്ട് വെച്ച് പ്രധാനമന്ത്രി

വൈദ്യതി ഉത്പാദന വിതരണ കമ്പനികള്‍ക്ക് വിവിധ സംസ്ഥാനങ്ങളും വകുപ്പുകളും നല്‍കാനുള്ള കുടിശിക പണം എത്രയും വേഗം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍ടിപിസിയുടെ വിവിധ ഹരിത ഊര്‍ജ്ജ പദ്ധതികളുടെ ഉദ്ഘാടന വേദിയിലാണ് പ്രധാനമന്ത്രി വൈദ്യുതി മേഖലയില്‍ വിവിധ സംസ്ഥാനങ്ങളുടെ കുടിശിക വേഗം തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടത്.

Read Also: കെഎസ്ഇബിയുടെ പേരിൽ വ്യാജ സന്ദേശം; 'വഞ്ചിതരാകരുത്', ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

വൈദുതി ഉത്പാദന പ്രസരണ വിതരണ മേഖലകള്‍ കാര്യക്ഷമമാക്കാനും ലാഭകരമാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് സംസ്ഥാനങ്ങളിലെ വൈദുതി വിതരണ സ്ഥാപനങ്ങളിലെ വലിയ കുടിശിഖ തീര്‍ക്കണമെന്ന നിര്‍ദ്ദേശം പ്രധാനമന്ത്രി തന്നെ മുന്നോട്ട് വച്ചത്. വൈദ്യുതി വിതരണ മേഖലയില്‍ മത്സരം ഉറപ്പാക്കുന്ന വൈദ്യുത നിയമ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് സംസ്ഥാനങ്ങളിലെ വിവിധ വൈദ്യുതി വിതരണ ബോര്‍ഡുകളുടേയും ഉത്പാദന വിതരണ കമ്പനികളുടേയും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്.

Read Also: 3419 കോടിയുടെ വൈദ്യുതി ബിൽ!, വീട്ടുടമസ്ഥൻ ആശുപത്രിയിൽ


 

click me!