വരും ദിവസങ്ങളിൽ കേരളത്തിൽ അതിശക്തമായ മഴ, 7 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്

Published : Jul 31, 2022, 12:48 PM ISTUpdated : Jul 31, 2022, 12:54 PM IST
വരും ദിവസങ്ങളിൽ കേരളത്തിൽ അതിശക്തമായ മഴ, 7 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്

Synopsis

തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. ഇന്ന് രാത്രി മുതൽ ഏറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ കിഴക്കൻ മേഖലകളിലും മഴ കനക്കും. 

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള തീരദേശ മേഖലകളിലും പാലക്കാട്‌, വയനാട്, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. മധ്യ തെക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതാണ് കേരളത്തിൽ മഴ ശക്തമാകാനുള്ള കാരണം. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. ഇന്ന് രാത്രി മുതൽ എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ കിഴക്കൻ മേഖലകളിലും മഴ കനക്കും. 

തുടക്കത്തിൽ തെക്കൻ കേരളത്തിൽ ശക്തമാകുന്ന കാലവർഷം തുടർന്ന് വടക്കൻ കേരളത്തിലേക്കും വ്യാപിക്കും. മലയോര മേഖലയിൽ മണ്ണിടിച്ചിലിനും ഉരുൾ പൊട്ടലിനും സാധ്യതയുണ്ട്. നദീ തീരങ്ങളിൽ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും സാധ്യതയുണ്ട്.. മലയോര മേഖലയിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നാണ് നിർദ്ദേശം. 

Kerala Rain : ചക്രവാതച്ചുഴി, കേരളത്തിൽ ഇന്നും മഴ കനക്കും; 7 ജില്ലകളിൽ യെല്ലോ ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

മഴ മുന്നറിയിപ്പിലെ മാറ്റം ജില്ലാ അടിസ്ഥാനത്തിൽ 

സംസ്ഥാനത്തെ അടുത്ത നാല് ദിവസത്തെ മഴ മുന്നറിയിപ്പിലും മാറ്റമുണ്ട്. ഓഗസ്റ്റ് ഒന്നാം തിയ്യതി മുതൽ നാലാം തിയ്യതി വരെ പല ജില്ലകളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വിഭാഗം നൽകുന്ന മുന്നറിയിപ്പ്. ഇതനുസരിച്ച് പല ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. നാളെ തിരുവനന്തപുരം മുതൽ ഇടുക്കി വരെ തീവ്ര മഴ ലഭിക്കാനാണ് സാധ്യത. 7 ജില്ലകളിലും കാലാവസ്ഥാ വിഭാഗത്തിന്റെ ഓറഞ്ച് അലർട്ടാണ്. മറ്റന്നാൾ (2 ഓഗസ്റ്റ്) 8 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.  ഓഗസ്റ്റ് മൂന്നാം തിയ്യതി കണ്ണൂർ കാസർകോട് ജില്ലകളിലൊഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടുണ്ട്.  മറ്റന്നാൾ ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ്. 

മലയോര മേഖലയിൽ പലയിടത്തും കനത്തമഴ; എരുമേലിയിലും കുരുമ്പൻമൂഴി കാട്ടിലും ഉരുൾപൊട്ടി, മുടപ്പല്ലൂരിൽ വെള്ളക്കെട്ട്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു, കോൺഗ്രസ് നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി'; വിമർശനവുമായി എ എ റഹീം
ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്