Asianet News MalayalamAsianet News Malayalam

3419 കോടിയുടെ വൈദ്യുതി ബിൽ!, വീട്ടുടമസ്ഥൻ ആശുപത്രിയിൽ

വൈദ്യുതി ബില്ലിലെ ഭീമമായ കണക്ക് കണ്ട് പിതാവിന് അസുഖം വന്നതായും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പ്രിയങ്ക ഗുപ്തയുടെ ഭർത്താവ് സഞ്ജീവ് കാങ്കനെ പറഞ്ഞു.

House owner gets RS 3410 crore electricity bill
Author
Gwalior, First Published Jul 27, 2022, 9:05 AM IST

ഗ്വാളിയോർ:  മധ്യപ്രദേശിലെ ​ഗ്വാളിയോറിൽ അധികൃതരുടെ പിഴവ് മൂലം വീട്ടുകാർക്ക് ലഭിച്ചത് 3419 കോടി രൂപയുടെ വൈദ്യുതി ബിൽ. ബിൽ കണ്ട് അമ്പരന്ന് ശാരീരികാസ്വസ്ഥ്യം നേടിട്ട വീട്ടുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രിയങ്ക ഗുപ്ത എന്ന വീട്ടമ്മയുടെ പേലിലുള്ള ​ഗാർഹിക കണക്ണനാണ് 3,419 കോടി രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചത്. ശരാശി 1500 രൂപയുടെ ബില്ലാണ്  ലഭിക്കാറുള്ളത്. എന്നാൽ ഇത്തവണ 3419 കോടിയുടെ ബിൽ കണ്ടപ്പോൾ അവർ അമ്പരന്നു. എന്നാൽ അധികൃതർ നടത്തിയ പരിശോധനയിൽ ക്ലർക്കിന് പറ്റിയ തെറ്റാണ് ബില്ലിലെ പിഴവിന് കാരണമെന്ന് കണ്ടെത്തി. തുടർന്ന് 1300 രൂപയുടെ പുതിയ ബിൽ നൽകി.

മധ്യപ്രദേശ് സർക്കാറിന്റെ ഉടമസ്ഥതയിലുള്ള പവർ കമ്പനിയാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. വൈദ്യുതി ബില്ലിലെ ഭീമമായ കണക്ക് കണ്ട് പിതാവിന് അസുഖം വന്നതായും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പ്രിയങ്ക ഗുപ്തയുടെ ഭർത്താവ് സഞ്ജീവ് കാങ്കനെ പറഞ്ഞു. ജൂലൈ 20നാണ് ബിൽ ലഭിച്ചത്.  ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

പുരപ്പുറ സോളാർ പദ്ധതി: ഉപഭോക്താക്കൾക്കുള്ള ഇളവുകൾ വെട്ടാനുള്ള കെഎസ്ഇബി നീക്കം തടഞ്ഞ് റെഗുലേറ്ററി കമ്മീഷൻ

സോഫ്റ്റ്‌വെയറിൽ യൂണിറ്റുകളുടെ സ്ഥാനത്ത് ഒരു ജീവനക്കാരൻ ഉപഭോക്തൃ നമ്പർ നൽകിയതാണ് തെറ്റിന് കാരണമെന്നും 1,300 രൂപയുടെ തിരുത്തിയ ബിൽ വൈദ്യുതി ഉപഭോക്താവിന് നൽകിയിട്ടുണ്ടെന്നും അധികൃതർ അദ്ദേഹം പറഞ്ഞു. പിഴവ് പരിഹരിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്നും എംപി ഊർജ മന്ത്രി പ്രദ്യുമൻ സിങ് തോമർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പബ്ബിൽ വിദ്യാർഥികളുടെ പാർട്ടിയെന്ന് സംശയം; മം​ഗളൂരുവിൽ ബജ്റം​ഗ്ദൾ പ്രവർത്തകരുടെ 'പരിശോധന'

കരിമ്പ് ലോറി തടഞ്ഞ് 'തങ്ങളുടെ പങ്ക്' വാങ്ങി ആനയും കുട്ടിയാനയും - വൈറല്‍ വീഡിയോ

രിമ്പ് ലോറി തടഞ്ഞ് നിര്‍ത്തി കരിമ്പ് വാങ്ങി ആനയും കുട്ടിയാനയും. ഈ വീഡിയോ അതിവേഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാനയുടെ ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് ഷെയർ ചെയ്തിരിക്കുന്നത്. 

ലോറിയിൽ നിന്നും ക്ലീനർ ലോറിക്ക് മുകളില്‍ കയറി ലോഡില്‍ നിന്നും കരിമ്പ് താഴേയ്ക്കിട്ടതും കുട്ടിയാന കരിമ്പിനടുത്തേക്ക് എത്തുന്നതും തിന്നുന്നതും വീഡിയോയില്‍ ഉണ്ട്. മൈസൂര്‍ ഹൈവേയില്‍ നിന്നാണ് ഈ കാഴ്ച എന്നാണ് റിപ്പോര്‍ട്ട്. 

ആന ലോറി തടഞ്ഞതോടെ ഇരുവശത്തേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതോടെ മറ്റ് വാഹനങ്ങളിലുള്ളവര്‍ ഇറങ്ങി ഈ റോഡ് തടയലിന്‍റെ വീഡിയോ പകര്‍ത്തി. ഇത്തരത്തില്‍ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

വീഡിയോ പങ്കുവച്ച ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാന, ഇത് എന്ത് തരം ടാക്സാണ് എന്ന് ചോദിച്ചാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios