വൈദ്യുതി പ്രതിസന്ധി; കെഎസ്ഇബിയുടെ ഉന്നതതല യോഗം ഇന്ന്, വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

By Web TeamFirst Published Jul 15, 2019, 7:05 AM IST
Highlights

അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 12% വെള്ളം മാത്രമേ ബാക്കിയുള്ളൂ. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിന്റെ മൂന്നിൽ ഒന്ന് മാത്രമാണ് ജലവൈദ്യുതി പദ്ധതികളിൽ നിന്ന് ഉത്പാദിപ്പിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കെഎസ്ഇബിയുടെ ഉന്നതതല യോഗം ഇന്ന് ചേരും. പ്രതീക്ഷിച്ച മഴ കിട്ടാതിരുന്നതിനാൽ, കേന്ദ്രത്തിൽ നിന്ന് കൂടുതൽ വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടക്കാനായിരുന്നു കെഎസ്ഇബിയുടെ ശ്രമം. എന്നാൽ നിലവിലെ വൈദ്യുതി ലൈനുകൾ ഇതിന് പര്യാപ്തമല്ല. ഈ സാഹചര്യത്തിൽ, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം യോഗം ചർച്ച ചെയ്യും

അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 12% വെള്ളം മാത്രമേ ബാക്കിയുള്ളൂ. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിന്റെ മൂന്നിൽ ഒന്ന് മാത്രമാണ് ജലവൈദ്യുതി പദ്ധതികളിൽ നിന്ന് ഉത്പാദിപ്പിക്കുന്നത്. ഈ മാസം മുപ്പത് വരെ ജലവൈദ്യുതി പദ്ധതികളെ ആശ്രയിക്കാമെന്നാണ് കെഎസ്ഇബിയുടെ കണക്കൂട്ടൽ. അതിനുള്ളിൽ കാലവർഷം ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ.

കേന്ദ്രവൈദ്യതി നിലയങ്ങളിൽ നിന്നുള്ള വൈദ്യുതിയുടെ കുറവ് മൂലം ഇതിനകം ചില സ്ഥലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പൂർണമായി നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ 30ന് ശേഷം തീരുമാനമെടുക്കുമെന്നാണ് വിവരം. 

click me!