
ആലത്തൂർ: സമരാനുകൂലികൾ ആലത്തൂരിനടുത്ത് പാടൂരിലെ KSEB ഓഫീസിൽ അതിക്രമം കാണിച്ചു. ഉച്ചയ്ക്ക് 12.50 ഓടെ ബൈക്കുകളിലും ഓട്ടോറിക്ഷയിലുമെത്തിയ മുപ്പതംഗ സംഘമാണ് അതിക്രമം കാണിച്ചത്.ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അസി.എഞ്ചിനിയർ കുഞ്ഞുമുഹമ്മദ്, ഓവർസിയർ മനോജ്, ലൈൻമാൻമാരായ നടരാജൻ ആറുമുഖൻ വർക്കർമാരായ അഷറഫ്, കുട്ടപ്പൻ, രാമൻകുട്ടി, അപ്രൻ്റിസ് സഞ്ജയ് എന്നിവരെ മർദ്ദിച്ചു, ഓഫീസ് സാധനങ്ങൾ കേടുവരുത്തി .പരിക്ക് പറ്റിയവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. CPM പാടൂർ ലോക്കൽസെക്രട്ടറി പ്രമോദിൻ്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് അതിക്രമത്തിന് പിന്നിലെന്ന് പരിക്കേറ്റവർ ആരോപിച്ചു. അക്രമിസംഘത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam