വൈക്കത്ത് കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചത് ഉപയോഗിക്കാതെ കിടന്ന ലൈനില്‍ നിന്ന്: കെഎസ്ഇബി

Published : Oct 07, 2020, 10:41 AM IST
വൈക്കത്ത് കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചത് ഉപയോഗിക്കാതെ കിടന്ന ലൈനില്‍ നിന്ന്: കെഎസ്ഇബി

Synopsis

കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചതിന് പിന്നാലെ പ്രദേശത്തെ ഒരുസംഘം ആളുകള്‍ വൈക്കം കെഎസ്ഇബി ഓഫിസിലെത്തി ബഹളമുണ്ടാക്കുകയും ആക്രമണം നടത്തുകയും ചെയ്തു. 

കോട്ടയം: വൈക്കത്ത് ക്ഷീരകര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചത് ഉപയോഗിക്കാതെ കിടന്ന ലൈനില്‍ നിന്നെന്ന് കെഎസ്ഇബി. വൈദ്യുത ലൈനില്‍  നിന്ന് ഷോക്കേറ്റ് ഉദയനാപുരം സ്വദേശിയും ക്ഷീര ക‍ഷകനുമായ രാജു ഇന്നലെയാണ് മരിച്ചത്. പുതിയ ലൈൻ വലിച്ചപ്പോൾ അപകടത്തിന് ഇടയാക്കിയ ലൈന്‍ മാറ്റേണ്ടതായിരുന്നു എന്നും എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അത് ചെയ്തില്ലെന്നും അസിസ്റ്റന്‍റ് എഞ്ചിനീയര്‍ പറഞ്ഞു.

സംഭവം സംബന്ധിച്ച് കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചതിന് പിന്നാലെ പ്രദേശത്തെ ഒരുസംഘം ആളുകള്‍ വൈക്കം കെഎസ്ഇബി ഓഫിസിലെത്തി ബഹളമുണ്ടാക്കുകയും ആക്രമണം നടത്തുകയും ചെയ്തു. ഇന്നലെ രാത്രി ഏഴേ മുക്കാലോടെയാണ് സംഭവം. ആക്രമണത്തിൽ ഓഫിസിന്‍റെ ജനൽ ചില്ലുതകർന്നു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം