Latest Videos

വീട്ടമ്മമാർക്ക് കെഎസ്എഫ്ഇ സഹകരണത്തോടെ സ്മാർട്ട് കിച്ചൻ, പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി

By Web TeamFirst Published Jan 15, 2021, 12:04 PM IST
Highlights

പലിശയിലെ മൂന്നിലൊന്നുഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഗുണഭോക്താവ്, സർക്കാർ എന്നിവർ പങ്കിട്ടെടുക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വീട്ടമ്മമാർക്കായി കെ എസ് എഫ് ഇയുടെ സഹായത്തോടെ സ്മാർട്ട് കിച്ചൻ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്ക്. കെ എസ് എഫ് ഇ സ്മാർട്ട് കിച്ചൻ ചിറ്റികൾ ആരംഭിക്കും. യന്ത്ര ഗാർഹിക ഉപകരണങ്ങളുടെ പാക്കേജുകളുടെ വില തവണകളായി ഏതാനും വർഷം കൊണ്ട് അടച്ച് തീർക്കാം. പലിശയിലെ മൂന്നിലൊന്നുഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഗുണഭോക്താവ്, സർക്കാർ എന്നിവർ പങ്കിട്ടെടുക്കും. കുടംബശ്രീ വഴിയാണെങ്കിൽ ഈടുകൾ ആവശ്യമില്ലെന്നും ധനമന്ത്രി അറിയിച്ചു. 

click me!