കൊതിപ്പിക്കുന്ന വാർത്തയുമായി കെഎസ്ആർടിസി; യാത്രകളിൽ ഇനി ചിക്കിം​ഗിന്റെ രുചി അറിയാം

Published : Feb 05, 2026, 12:08 PM IST
KSRTC

Synopsis

ആദ്യഘട്ടത്തിൽ പ്രീമിയം, ബഡ്ജറ്റ് ടൂറിസം, ടെക്നോപാർക്ക് സർവീസുകളിലെ യാത്രക്കാർക്ക് പ്രത്യേക നിരക്കിൽ ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 

തിരുവനന്തപുരം: കെഎസ്ആർടിസിയും പ്രമുഖ ഫുഡ് ബ്രാൻഡായ ചിക്കിം​ഗും കൈകോർക്കുന്നു. യാത്രക്കിടയിൽ വിശ്വസനീയവും ഹൈജീനിക്കുമായ ഭക്ഷണം എന്ന യാത്രക്കാരുടെ ഏറെ നാളായുള്ള ആവശ്യത്തിന് പുതിയ പദ്ധതിയിലൂടെ പരിഹാരമായിരിക്കുകയാണ്. ആദ്യഘട്ടത്തിൽ പ്രീമിയം ക്ലാസ് സർവീസുകളിലും ബഡ്ജറ്റ് ടൂറിസം സർവീസുകളിലും തിരുവനന്തപുരം ടെക്നോപാർക്കിൽനിന്നും ഉള്ള സർവ്വീസുകളിലാണ് ചിക്കിംഗിന്റെ സേവനം ലഭ്യമാകുക. കെഎസ്ആർടിസി യാത്രക്കാർക്ക് പ്രത്യേക നിരക്കിൽ ഭക്ഷണം ലഭ്യമാക്കും.

കെഎസ്ആർടിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്

യാത്രക്കിടയിൽ വിശ്വസനീയവും ഹൈജീനിക്കുമായ ഭക്ഷണം യാത്രക്കാരുടെ ഏറെ നാളായുള്ള ആവശ്യമായിരുന്നു. ഇതിനൊരു മികച്ച പരിഹാരവുമായി കെഎസ്ആർടിസിയും പ്രമുഖ ഫുഡ് ബ്രാൻഡായ Chicking-ഉം കൈകോർക്കുകയണ്...

ആദ്യഘട്ടത്തിൽ പ്രീമിയം ക്ലാസ് സർവീസുകളിലും ബഡ്ജറ്റ് ടൂറിസം സർവീസുകളിലും തിരുവനന്തപുരം ടെക്നോപാർക്കിൽനിന്നും ഉള്ള സർവ്വീസുകളിലാണ് ചിക്കിംഗിന്റെ സേവനം ലഭ്യമാക്കിയിട്ടുള്ളത്. കെഎസ്ആർടിസി യാത്രക്കാർക്ക് പ്രത്യേക നിരക്കിലാണ് ഭക്ഷണം ലഭ്യമാക്കുന്നത്.

ചിക്കിംഗ് സേവനം ലഭ്യമാക്കിയിട്ടുള്ള ബസുകളിൽ ഭക്ഷണം ഓർഡർ ചെയ്യുന്നതിന് ആവശ്യമായ വാട്സാപ്പ് നമ്പറും ക്യു ആർ കോഡും ഉൾപ്പെടുത്തിയിട്ടുള്ള സ്റ്റിക്കർ പതിച്ചിരിക്കും. കെഎസ്ആർടിസിയുടെ ഔദ്യോഗിക ബുക്കിംഗ് സൈറ്റ് വഴിയും ചിക്കിംഗ് ബുക്ക് ചെയ്യാവുന്നതാണ്. ബസ് സ്റ്റാൻഡിനു സമീപത്തായി ചിക്കിംഗ് ഔട്ട്ലെറ്റുകൾ ഉണ്ടെങ്കിൽ അവിടെ നിന്നും ഭക്ഷണ വിതരണം ചെയ്യും. കൂടാതെ ദീർഘദൂര യാത്രക്കാർക്കായി കെഎസ്ആർടിസി ലിസ്റ്റ് ചെയ്തിട്ടുള്ള ഹോട്ടലുകളുടെ മാതൃകയിൽ ദീർഘദൂര AC പ്രീമിയം ബസ്സുകളിലെ യാത്രക്കാർക്ക് റിഫ്രഷ്മെന്റ് സൗകര്യമുള്ള തെരഞ്ഞെടുക്കപ്പെട്ട ചിക്കിംഗ് ഔട്ട്ലെറ്റുകളിൽ ഭക്ഷണം കഴിക്കുന്നതിനും റിഫ്രഷ്മെന്റിനും ഉള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

യാത്രക്കാരുടെ ദീർഘകാല ആവശ്യം യാഥാർത്ഥ്യമാക്കി, യാത്രയെ കൂടുതൽ ആസ്വാദ്യകരമാക്കുന്ന ഈ സംരംഭം, പൊതുഗതാഗത മേഖലയിലെ മറ്റൊരു മുന്നേറ്റമായി മാറുകയാണ്. സൗകര്യങ്ങളും സേവനങ്ങളും നിരന്തരം നവീകരിച്ച്, യാത്രക്കാരുടെ താല്പര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകി കെഎസ്ആർടിസി യാത്ര തുടരുകയാണ്...

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല തീര്‍ഥാടകരുടെ സ്വപ്‌ന പാത, മധ്യകേരളത്തിന്‍റെ മുഖം മാറും; ശബരി റെയില്‍ പദ്ധതിയുടെ ഗുണങ്ങള്‍
ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ജയിലിന് പുറത്തേക്ക്, കട്ടിളപ്പാളി കേസിലും ജാമ്യം, ഉടൻ പുറത്തിറങ്ങും