
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാർഡാമിൽ കെഎസ്ആർടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരപരിക്ക്. 10 യാത്രക്കാർക്കും പരിക്കേറ്റു. നെയ്യാർഡാമിൽ നിന്നും കാട്ടാക്കടയിലേക്കു പോയ ഓർഡിനറി ബസ്സും എതിർദിശയിൽ വന്ന ഫാസ്റ്റുമാണ് കൂട്ടയിടിച്ചത്. ഒരു വളവിൽ വച്ചാണ് ബസ്സുകള്‍ കൂട്ടിയിടിച്ചത്. ഓർഡിനറി ബസ്സിൻെറ ഡ്രൈവറുടെ കാൽ ബസ്സിനുള്ളിൽ കുരുങ്ങിപോയി. ഫയർഫോഴ്സ് ഒരു മണിക്കൂർ പരിശ്രമിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റ യാത്രക്കാരെ മലയിൻകീഴ് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സാരമായി പരിക്കേറ്റ് ഡ്രൈവർ ഉള്‍പ്പെടെ അഞ്ചു പേരെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.