ബസുകളുടെ മത്സരയോട്ടത്തിനിടെ കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

Published : Feb 25, 2024, 02:09 PM IST
ബസുകളുടെ മത്സരയോട്ടത്തിനിടെ കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

Synopsis

കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞ് പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ ബസിനെ മറികടക്കുന്നതിനിടയാണ് അപകടം. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല.

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ ബസുകളുടെ മത്സരയോട്ടത്തിനിടെ, കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞ് പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ ബസിനെ മറികടക്കുന്നതിനിടയാണ് അപകടം. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല.

രാവിലെ കൊണ്ടോട്ടി ബസ്റ്റാൻറിന് സമീപമാണ് സംഭവം അപകടം ഉണ്ടായത്. കോഴിക്കോട് പാലക്കാട് റൂട്ടിലെ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ഇതേ റൂട്ടിലെ സ്വകാര്യ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടയാണ് അപകടം. വലതുവശം ചേർന്ന് പോവുകയായിരുന്ന ബസിനേ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ കയറി. ബസ് വളക്കാനുള്ള ശ്രമത്തിനിടെ മറിഞ്ഞു. രാവിലെ റോഡിൽ വലിയ തിരക്കില്ലാഞ്ഞത് വൻ ദുരന്തം ഒഴിവായി. 

നിസ്സാര പരിക്കേറ്റ യാത്രക്കാർ ചികിത്സ തേടി മടങ്ങി. ഈ പാതയിൽ ബസുകളുടെ മത്സരയോട്ടവും അപകടവും നിത്യ കാഴ്ചയാണെന്ന് നാട്ടുകാർ പറയുന്നു. അപകടത്തെ തുടർന്ന് അൽപനേരം നഗരത്തിൽ ഗതാഗത കുരുക്കുണ്ടായി. സംഭവത്തെക്കുറിച്ച് കെഎസ്ആർടിസി അന്വേഷണം തുടങ്ങി.

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം