മലപ്പുറത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു

Published : Oct 24, 2024, 10:44 PM IST
മലപ്പുറത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു

Synopsis

ബൈക്ക് ഓടിച്ചിരുന്ന കൂരിയാട് സ്വദേശി ഹസ്സൻ ഫദല്‍ (19) എന്ന വിദ്യാർത്ഥി നേരത്തെ മരിച്ചിരുന്നു. 

മലപ്പുറം: രാമപുരത്ത് കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു. ഇസ്മായില്‍ ലബീബ് (19) ആണ് മരിച്ചത്. ഇതോടെ ബൈക്ക് അപകടത്തിൽ മരണം രണ്ടായി. അപകടത്തിൽപ്പെട്ട ബൈക്ക് ഓടിച്ചിരുന്ന കൂരിയാട് സ്വദേശി ഹസ്സൻ ഫദല്‍ (19) എന്ന വിദ്യാർത്ഥി നേരത്തെ മരിച്ചിരുന്നു.

അപകടത്തിൽപ്പെട്ട ബൈക്കിന്റെ പിന്നിലിരുന്ന ഇസ്മായിൽ ലബീബിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ഇസ്മായിൽ ലബീബിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈകുന്നേരം 3.30 ഓടെ പനങ്ങാങ്ങര 38ൽ ആണ് അപകടമുണ്ടായത്. അമിത വേഗതയിൽ വന്ന ബൈക്ക് എതിർ ദിശയിൽ വന്ന കെ.എസ്.ആർ.ടി.സി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ മരണപ്പെട്ട ഇരുവരും രാമപുരം ജെംസ് കോളേജിലെ ഒന്നാം വർഷ ബി.എം.എം.സി വിദ്യാർത്ഥികളാണ്. മലപ്പുറത്ത് ഇന്ന് രാവിലെ മറ്റ് രണ്ട് പേരും വാഹനാപകടത്തിൽ മരിച്ചിരുന്നു. 

READ MORE:  മലപ്പുറത്ത് അമിത വേ​ഗതയിലെത്തിയ ബൈക്ക് കെഎസ്ആർടിസി ബസിലേയ്ക്ക് പാഞ്ഞുകയറി; വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ