അപകടത്തിൽപ്പെട്ട ബൈക്കിൽ ഉണ്ടായിരുന്ന ഇരുവരും രാമപുരം ജെംസ് കോളേജിലെ ഒന്നാം വർഷ ബി.എം.എം.സി വിദ്യാർത്ഥികളാണ്. 

മലപ്പുറം: രാമപുരത്ത് കെ.എസ്. ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച്‌ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. കൂരിയാട് സ്വദേശി ഹസ്സൻ ഫദല്‍ (19) ആണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇസ്മായില്‍ ലബീബ് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും രാമപുരം ജെംസ് കോളേജിലെ ഒന്നാം വർഷ ബി.എം.എം.സി വിദ്യാർത്ഥികളാണ്. 

ഇന്ന് വൈകീട്ട് 3.30 ഓടെ പനങ്ങാങ്ങര 38ൽ ആണ് അപകടം നടന്നത്. ബൈക്ക് എതിർ ദിശയിൽ അമിത വേഗതയിൽ വന്ന കെ.എസ്. ആർ.ടി.സി ബസുമായി ഇടിച്ചാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ രണ്ട് പേർ മറ്റൊരു വാഹന അപകടത്തിൽ മരിച്ചിരുന്നു. 

READ MORE: കരയുദ്ധത്തിൽ 70-ലധികം ഇസ്രായേൽ സൈനികരെ വധിച്ചെന്ന് ഹിസ്ബുല്ല; നേർക്കുനേർ ഏറ്റുമുട്ടൽ തുടരുന്നു