താമരശ്ശേരി ചുരത്തിൽ അപകടം; കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു, ബസ് യാത്രക്കാരായ 38 പേർക്ക് പരിക്ക്

Published : Feb 10, 2026, 12:11 PM IST
churam accident

Synopsis

കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. താമരശ്ശേരി ചുരത്തിലാണ് അപകടമുണ്ടായത്. ബസ് യാത്രക്കാരായ 38 പേർക്ക് അപകടത്തിൽ പരിക്കേറ്റു.

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് അപകടമുണ്ടായത്. ബസ് യാത്രക്കാരായ 38 പേർക്ക് അപകടത്തിൽ പരിക്കേറ്റു.16 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും, 20 പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കും രണ്ട് പേരെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ആരുടെയും പരിക്ക് സാരമുള്ളതല്ല. ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. അപകടത്തെ തുടർന്ന് ചുരത്തിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ക്രെയിൻ എത്തിച്ച് ചുരത്തിൽ കുടുങ്ങിയ വാഹനങ്ങൾ മാറ്റിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഭരണമാറ്റ വിവാദം; വീണ്ടും കടുപ്പിച്ച് സച്ചിദാനന്ദൻ; 'വിഡ്‍ഢികള്‍ വിമര്‍ശനം മനസിലാക്കുന്നില്ല', വിചിത്ര പ്രതികരണമായി കണക്കാക്കുമെന്ന് കരിവെള്ളൂര്‍ മുരളി
'പെണ്‍കുട്ടിക്ക് കൊറിയൻ ബന്ധമുണ്ടെന്ന് കരുതുന്നില്ല, മറ്റു കുട്ടികള്‍ കൊറിയൻ ഭ്രമത്തിൽ വീണിട്ടുണ്ട്'; 16കാരിയുടെ മരണത്തിൽ പൊലീസിനെതിരെ അധ്യാപകൻ