എരമല്ലൂരിനടുത്ത് വൻ അപകടം; കെഎസ്ആർടിസി ബസ് ലോറിയിലിടിച്ചു; 40 ഓളം പേർക്ക് പരിക്ക്

Published : Mar 07, 2026, 12:03 PM IST
Accident

Synopsis

കൊച്ചിയിൽ എരമല്ലൂരിനും ചന്ദിരൂരിനും ഇടയിൽ കെഎസ്ആർടിസി ബസ് ടോറസ് ലോറിക്ക് പിന്നിലിടിച്ച് വൻ അപകടം. അപകടത്തിൽ 40 ഓളം പേർക്ക് പരിക്കേറ്റു, ഇവരിൽ പലരുടെയും നില സാരമുള്ളതാണെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

കൊച്ചി: കെഎസ്ആർടിസി ബസ് ടോറസ് ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി വൻ അപകടം. എരമല്ലൂരിനും ചന്ദിരൂരിനും ഇടയിലാണ് അപകടം നടന്നത്. അപകടത്തിൻ്റെ കാരണം വ്യക്തമല്ല. പരിക്കേറ്റ 40 ഓളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ 23 പേരെ എറണാകുളം ലേക്‌ഷോർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പലരുടെയും പരിക്ക് സാരമുള്ളതെന്നാണ് ലേക്‌ഷോർ ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. ഇന്ന് പകൽ 11 മണിക്ക് ശേഷമാണ് അപകടം നടന്നത്. പരിക്കേറ്റവരെല്ലാം ബസ് യാത്രികരെന്നാണ് പ്രാഥമിക നിഗമനം. അപകടം നേരിൽ കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവർത്തനം നടത്തിയത്. പിന്നീട് പൊലീസടക്കം സ്ഥലത്തെത്തി. വിവിധ ആംബുലൻസുകളിലും മറ്റ് സ്വകാര്യ വാഹനങ്ങളിലുമൊക്കെയായാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കലൂർ സ്റ്റേഡിയത്തിന് മുന്നിലെ കൂറ്റൻ ​ഗേറ്റ് തകർന്നുവീണ സംഭവം: അന്വേഷണത്തിന് നിർദേശം നൽകി ജിസിഡിഎ
വടക്കൻ പറവൂരിൽ വിഡി സതീശനെ തളയ്ക്കാൻ ആര്? സീറ്റ് സിപിഎം ഏറ്റെടുക്കില്ല, സിപിഐ തന്നെ മത്സരിക്കും, സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയിൽ മൂന്നുപേര്‍