പൂഞ്ഞാറിൽ കെഎസ്ആ‍ർടിസി ബസ് വെള്ളക്കെട്ടിൽ മുങ്ങി: യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി

Published : Oct 16, 2021, 02:41 PM ISTUpdated : Oct 16, 2021, 06:39 PM IST
പൂഞ്ഞാറിൽ കെഎസ്ആ‍ർടിസി ബസ് വെള്ളക്കെട്ടിൽ മുങ്ങി: യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി

Synopsis

കോട്ടയത്ത് ശക്തമായ മഴ തുടരുകയാണ്. മലയോരമേഖലയിലും നഗരത്തിലും കനത്ത മഴയാണ് തുടരുന്നത്. ചരിത്രതിലാദ്യമായി കാഞ്ഞിരപ്പള്ളി ടൗണിലടക്കം ഇക്കുറി വെള്ളം കേറി. 

കോട്ടയം: പൂഞ്ഞാർ(poonjar) സെൻ്റ മേരീസ് പള്ളിക്ക് സമീപത്തെ വെള്ളക്കെട്ടിൽ കെഎസ്ആർടിസി (KSRTC) ബസ് മുങ്ങി. വെള്ളക്കെട്ട് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബസ് മുങ്ങിയത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാർ ചേർന്ന് പുറത്ത് എത്തിച്ചു. 

കോട്ടയത്ത് (ഖദ ശക്തമായ മഴ തുടരുകയാണ്. മലയോരമേഖലയിലും നഗരത്തിലും കനത്ത മഴയാണ് തുടരുന്നത്. ചരിത്രതിലാദ്യമായി കാഞ്ഞിരപ്പള്ളി ടൗണിലടക്കം ഇക്കുറി വെള്ളം കേറി. കാഞ്ഞിരപ്പിള്ളിയിൽ മലവെള്ളപ്പാച്ചിൽ മൂലം ആളുകൾ കുടുങ്ങി കിടക്കുന്ന സാഹചര്യത്തിൽ രക്ഷാപ്രവ‍ർത്തനത്തിനായി ജില്ലാ ഭരണകൂടം വ്യോമസേനയുടെ സഹായം തേടി.

പത്തനംതിട്ടയുടെ കിഴക്കൻ മേഖലകളിലും കനത്ത മഴ തുടരുകയാണ്. കക്കി, ആനത്തോട്, മൂഴിയാർ അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ ആരംഭിച്ച മഴയെ തുട‍ർന്ന് താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിലാണ്. എന്നാൽ പമ്പയിലും മണിമലയാറ്റിലും കാര്യമായി ജലനിരപ്പുയ‍ർന്നിട്ടില്ല എന്നതാണ് ആശ്വാസകരം. ഉച്ചയോടെ മഴയ്ക്ക് അൽപം ശക്തിക്ഷയം സംഭവിച്ചതും ആശ്വാസമായി.   

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലെതിരായ ബലാത്സംഗ കേസ്: ആദ്യ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്