സസ്പെൻഷൻ കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിച്ചു, പിന്നാലെ കെഎസ്ആർടിസി ജീവനക്കാരൻ ജീവനൊടുക്കി

Published : Jun 14, 2026, 03:00 PM IST
ksrtc suicide

Synopsis

സസ്പെൻഷൻ കഴിഞ്ഞ് ജോലിയിൽ തിരികെ പ്രവേശിച്ച കെഎസ്ആർടിസി ഡ്രൈവർ ജീവനൊടുക്കി. കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവർ ആർ ബാബുവിനെയാണ് കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയും സസ്പെൻഷൻ മൂലമുണ്ടായ മാനസിക പ്രയാസവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കൊല്ലം: സസ്പെൻഷൻ കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിച്ച കെഎസ്ആർടിസി ജീവനക്കാരൻ ജീവനൊടുക്കി. കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവറും കുണ്ടറ കുഴിയം സ്വദേശിയുമായ ആർ ബാബു (54) ആണ് മരിച്ചത്. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള പുലമൺ പ്ലാസ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിലാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ആറുമണിയോടെ ഷോപ്പിംഗ് കോംപ്ലക്സിൽ എത്തിയ ശുചീകരണ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്.

തുടർന്ന് ഇവർ കെഎസ്ആർടിസിയിലെ മറ്റ് ജീവനക്കാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. മുൻപ് നടന്ന കെഎസ്ആർടിസി പണിമുടക്കുമായി ബന്ധപ്പെട്ട് ബസ്സുകൾക്ക് കേടുപാടുകൾ വരുത്തിയ സംഭവത്തിൽ ബാബു ഉൾപ്പെടെ മൂന്ന് പേർക്കെതിരെ അധികൃതർ നടപടിയെടുത്തിരുന്നു. ഈ സംഭവത്തെത്തുടർന്ന് 15 മാസത്തോളം സർവീസിന് പുറത്തുനിന്ന ഇവരെ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് ജോലിയിൽ തിരിച്ചെടുത്തത്.

കൊട്ടാരക്കര ഡിപ്പോയിലെ ഷെഡിംഗ് ഡ്യൂട്ടി ഡ്രൈവറായ ബാബുവിന് സർവീസിൽ നിന്നും വിരമിക്കാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കെയാണ് ഈ ദാരുണ സംഭവം ഉണ്ടായത്. കടുത്ത സാമ്പത്തിക ബാധ്യതയും സസ്പെൻഷൻ മൂലമുണ്ടായ മനപ്രയാസവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആർഎസ്എസ് പരിപാടിയിൽ വൈസ് ചാൻസിലർമാർ പങ്കെടുത്ത നടപടി: പ്രതികരണവുമായി മുഖ്യമന്ത്രി, 'ഗുരുതരമായ വീഴ്ച, അതീവ ഗൗരവകരം'
'അവതാര' പ്രയോഗത്തിൽ ബിനോയ് വിശ്വത്തിന് പിണറായിയുടെ മറുപടി, 'സിപിഐ മന്ത്രിമാർക്കിടയിൽ അവതാരങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കൂ'