കെഎസ്ആര്‍ടിസിക്ക് 20 കോടി രൂപ കൂടി അനുവദിച്ച് ധനവകുപ്പ്; ജീവനക്കാരുടെ ശമ്പളം ഇന്ന് നൽകിയേക്കും

Published : Jan 12, 2023, 03:35 PM ISTUpdated : Jan 12, 2023, 05:36 PM IST
കെഎസ്ആര്‍ടിസിക്ക് 20 കോടി രൂപ കൂടി അനുവദിച്ച് ധനവകുപ്പ്; ജീവനക്കാരുടെ ശമ്പളം ഇന്ന് നൽകിയേക്കും

Synopsis

മൊത്തം 50 കോടി രൂപയാണ് സർക്കാർ കെഎസ്ആര്‍ടിസിക്ക് നൽകിയത്. ഇതോടെ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാനാണ് തീരുമാനം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഇന്ന് നൽകിയേക്കും. ഡിസംബര്‍ മാസത്തെ ശമ്പളമാണ് നല്‍കുന്നത്. ശമ്പള വിതരണത്തിനായി 20 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചു. മൊത്തം 50 കോടി രൂപയാണ് സർക്കാർ കെഎസ്ആര്‍ടിസിക്ക് നൽകിയത്. ഇതോടെ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാനാണ് തീരുമാനം. അതേസമയം, ശമ്പളം ലഭിക്കാത്തതിൽ ഭരണ പ്രതിപക്ഷ യൂണിയനുകൾ സമരത്തിലാണ്. 

അതിനിടെ, വിരമിച്ചവർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ രണ്ട് വർഷത്തെ സാവകാശം വേണമെന്ന് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു. 83.1 കോടി രൂപയാണ് ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ആവശ്യം. സർക്കാർ സഹായമില്ലാതെ ഇത്രയും തുക നൽകാൻ നിലവിൽ കെഎസ്ആർടിസിക്ക് ശേഷിയില്ല. ഓരോ മാസവും 3.46 കോടി രൂപ വീതം മുൻഗണനാക്രമത്തിൽ ആനുകൂല്യങ്ങൾ കൊടുത്തു തീർക്കാമെന്ന്  കെഎസ്ആര്‍ടിസി അറിയിച്ചു. 2021 ഏപ്രിൽ മുതൽ ഇതുവരെ വിരമിച്ച 1757 ജീവനക്കാരിൽ 1073 പേർക്ക് ഇനിയും ആനുകൂല്യങ്ങൾ കൊടുത്തു തീർക്കാൻ ഉണ്ടെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ