പറശ്ശിനിക്കടവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

Published : Mar 29, 2026, 12:02 PM IST
ksrtc fire accident

Synopsis

വെഞ്ഞാറമൂട് കെഎസ് ആര് ടിസി ബസിന് തീപിടിച്ചു. ആര്‍ക്കും പരിക്കില്ല. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. പറശ്ശിനിക്കടവ് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എ സി സ്ലീപ്പര്‍ ബസിന്‍റെ മുന്‍ഭാഗത്ത് ആണ് തീ കണ്ടത്

തിരുവനന്തപുരം: വെഞ്ഞാറമൂട് കെഎസ് ആര് ടിസി ബസിന് തീപിടിച്ചു. ആര്‍ക്കും പരിക്കില്ല. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. പറശ്ശിനിക്കടവ് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എ സി സ്ലീപ്പര്‍ ബസിന്‍റെ മുന്‍ഭാഗത്ത് ആണ് തീ കണ്ടത്. പുക പടര്‍ന്നതോടെ ഡ്രൈവര്‍ ബസ് ഉടൻ തന്നെ നിര്‍ത്തി യാത്രക്കാരെ ഇറക്കുകായയിരുന്നു. തുടർന്നു അഗ്നി ശമന സേന എത്തി തീ അണച്ചു. ഫയര്‍ഫോഴ്സ് എത്തുന്നതിന് മുന്‍പ് തന്നെ സമീപത്തുണ്ടായിരുന്ന വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വെള്ളം ഒഴിച്ച് തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചു. ബസിൽ നിന്ന് യാത്രക്കാരെ വേഗത്തിലിറക്കാനായതിനാൽ വലിയ അപകടമാണ് ഒഴിവായത്. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. അടുത്തിടെ പുതുതായി ഇറക്കിയ സ്ലീപ്പര്‍ ബസിനാണ് തീപിടിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വയനാട് പുനരധിവാസം: 'വീട് എവിടെ കോൺ​ഗ്രസേ?' കോൺഗ്രസ് ഭൂമിയിൽ കുടിൽ കെട്ടി ഡിവൈഎഫ്ഐ പ്രതിഷേധം
നാളെ കുർബാന കൂടാനും കേന്ദ്രത്തിന്‍റെ അനുമതി വേണ്ടിവരുമോ? കേരളത്തിൽ വരുന്ന പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി ജോസ് കെ മാണി