
തിരുവനന്തപുരം:KSRTC യിലെ താൽക്കാലിക നിയമനത്തിന് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് റിപ്പോർട്ട് നൽകും.മേയറും,ഡ്രൈവറും തമ്മിലുള്ള തർക്കത്തിലെ കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായാണ് പൊലിസ് നടപടി . വിവാദ ഡ്രൈവര്‍ യദു ജോലിക്കു പ്രവേശിക്കുമ്പോൾ 2 കേസിൽ പ്രതിയായിരുന്നു.ഡ്രൈവർ , കണ്ടക്ടർ നിയമത്തിന് പൊലിസ് സർട്ടിഫിക്കറ്റ് നിർബന്ധ മാക്കണമെന്ന് കമ്മീഷണർ ശുപാർശ നൽകും..കേസുകൾ നിലനിൽക്കെ താൽക്കാലിക ജീവനക്കാരനായി യദുവിനെ നിയമിച്ചത് പലരും ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിലാണ് പൊലീസ് നീക്കം
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ കോടതി നിർദ്ദേശപ്രകാരമെടുത്ത കേസിൽ മേയർ ആര്യാ രാജേന്ദ്രൻറെയും ഭർത്താവും എംഎൽഎയുമായ സച്ചിൻദേവിൻറെയും മൊഴിയെടുക്കും. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. ഈ കേസിൽ പ്രതിയാക്കപ്പെട്ട മേയർ അടക്കം അഞ്ചുപേരുടെയും മൊഴി രേഖപ്പെടുത്തും. സംഘം ചേർന്ന് മാർഗ്ഗതടസ്സമുണ്ടാക്കിയെന്നാണ് കേസ്.മേയറുടെ സംഘവും കെഎസ്ആർടിസി ബസ്സിൻറെ സർവ്വീസ് തടസ്സപ്പെടുത്തിയില്ലെന്ന പൊലീസിൻറെ വാദവും കേസെടുക്കണ്ടിവന്നതോടെ പൊളിഞ്ഞു. ബസ്സിനുള്ളിലേക്ക് സച്ചിൻ കയറി യാത്രക്കരെ ഇറക്കിവിട്ടു എന്നും യദുവിൻറെ പരാതിയിലുണ്ട്. ഈ പരാതി നാളെ കോടതി പരിഗണിക്കും. .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam