Latest Videos

കനത്ത ചൂടും ഉഷ്ണക്കാറ്റും; വൈദ്യുതി മേഖലയിലെ തടസങ്ങള്‍ പരിഹരിക്കാന്‍ നടപടിയുമായി കെഎസ്ഇബി

By Web TeamFirst Published May 5, 2024, 12:05 PM IST
Highlights

പീക്ക് സമയത്ത് വൈദ്യുതി മേഖലയിലെ പ്രസരണ വിതരണ സംവിധാനം ഒരു പരിധി വരെ പിടിച്ചു നിര്‍ത്തുക എന്നത് ലക്ഷ്യമാക്കിയാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക.

തിരുവനന്തപുരം: വൈദ്യുതി മേഖലയിലുണ്ടാകുന്ന തടസങ്ങള്‍ പരിഹരിക്കാനും സ്ഥിതിഗതികള്‍ ഏകോപിപ്പിക്കുന്നതിനും പ്രത്യേകം കണ്‍ട്രോള്‍ റൂം സംവിധാനം ഏര്‍പ്പെടുത്തിയെന്ന് കെ.എസ്.ഇ.ബി. ഫീഡറുകളിലെ ഓവര്‍ലോഡ്, സബ്‌സ്റ്റേഷനുകളിലെ ലോഡ് ക്രമീകരണം, വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത സമയങ്ങളിലെ വൈദ്യുതി ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം തുടങ്ങിയ കാര്യങ്ങള്‍ ഏകോപിപ്പിക്കുക ലക്ഷ്യമാക്കിയാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലാണ് കണ്‍ട്രോള്‍ റൂം സംവിധാനമെന്നും കെഎസ്ഇബി അറിയിച്ചു. 

കെഎസ്ഇബി അറിയിപ്പ്: സംസ്ഥാനത്ത് കനത്ത ചൂടിനേയും ഉഷ്ണക്കാറ്റിനേയും തുടര്‍ന്ന് വൈദ്യുതി മേഖലയ്ക്കുണ്ടാകുന്ന തടസ്സം പരിഹരിക്കുന്നതിനും സ്ഥിതിഗതികള്‍ സംസ്ഥാനമൊട്ടാകെ ഏകോപിപ്പിക്കുന്നതിനും കെ.എസ്.ഇ.ബി. പ്രത്യേകം കണ്‍ട്രോള്‍ റൂം സംവിധാനം ഏര്‍പ്പെടുത്തി. ഫീഡറുകളിലെ ഓവര്‍ലോഡ്, സബ്‌സ്റ്റേഷനുകളിലെ ലോഡ് ക്രമീകരണം, വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത സമയങ്ങളിലെ വൈദ്യുതി ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം തുടങ്ങി നിരവധി കാര്യങ്ങള്‍ ഏകോപിപ്പിക്കുക ലക്ഷ്യമാക്കിയാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലാണ് കണ്‍ട്രോള്‍ റൂം സംവിധാനം.  

പീക്ക് സമയത്ത് വൈദ്യുതി മേഖലയിലെ പ്രസരണ വിതരണ സംവിധാനം ഒരു പരിധിവരെ പിടിച്ചു നിര്‍ത്തുക എന്നത് ലക്ഷ്യമാക്കിയാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. പ്രസരണം, വിതരണം, ലോഡ് ഡെസ്പാച്ച് സെന്റര്‍ എന്നീ മേഖലകളിലെ ഉദ്യോഗസ്ഥന്‍മാരാണ് കണ്‍ട്രോള്‍ റൂമിലുള്ളത്. അവശ്യസന്ദര്‍ഭങ്ങളില്‍ തല്‍സമയം വേണ്ട തീരുമാനമെടുക്കുവാന്‍ കണ്‍ട്രോള്‍ റൂമിന് സാധിക്കുന്നതാണ്. വിവിധ പ്രേദേശങ്ങള്‍ വൈദ്യുതിയുടെ ലോഡ് മാനേജ്‌മെന്റ് നടത്തുന്നതിനും ഓരോ ദിവസത്തെ ലോഡ് വിലയിരുത്തുന്നതിനും കണ്‍ട്രോള്‍ റൂമിന് സാധിക്കും. അനിതര സാധാരണമായ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാകുന്നതുവരെ കണ്‍ട്രോള്‍ റൂം സംവിധാനം തുടരുന്നതായിരിക്കും.

'ചന്ദ്രികയെ അറസ്റ്റ് ചെയ്‌തോ? എന്തിന് വാഹനത്തില്‍ കയറ്റി കൊണ്ടുപോയി'; ഒടുവില്‍ വിശദീകരണവുമായി പൊലീസ് 

 

click me!