
തിരുവനന്തപുരം: സർവ്വീസ് പുനക്രമീകരിച്ചതിൽ പ്രതിഷേധിച്ച് ഡ്യൂട്ടി ബഹിഷ്കരിച്ച് നഷ്ടം വരുത്തിയ ജീവനക്കാരിൽ നിന്ന് പണം തിരിച്ചു പിടിക്കാൻ കെഎസ്ആര്‍ടിസിയുടെ ഉത്തറവ്. നഷ്ടം ഉണ്ടാക്കിയ 111 ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും 9,49,510 രൂപ 5 തുല്യ ഗഡുക്കളായി തിരിച്ചു പിടിക്കാനാണ് ഉത്തരവ്.
ജൂൺ 26ന് സർവ്വീസ് മുടക്കിയ തിരുവനന്തപുരത്തെ മൂന്ന് കെഎസ്ആർടിസി ഡിപ്പോകളിലെ ജീവനക്കാരിൽ നിന്നാണ് നഷ്ടം തിരികെ പിടിക്കുക. പാപ്പനംകോട്, വികാസ് ഭവൻ, സിറ്റി , പേരൂർക്കട ഡിപ്പോകളിലെ ജീവനക്കാർക്കെതിരെയാണ് നടപടി. 49 ഡ്രൈവര്‍മാരിൽ നിന്നും 62 കണ്ടക്ടര്‍മാരിൽ നിന്നുമാണ് പണം ഈടാക്കുക. ഇത് കൂടാതെ 2021 ജൂലൈ 12 ന് സ്പ്രെഡ് ഓവര്‍ ഡ്യൂട്ടി നടത്തിപ്പിൽ പ്രതിക്ഷേധിച്ച് പാറശ്ശാല ഡിപ്പോയിലെ 8 ജീവക്കാർ ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടർന്ന് സർവ്വീസ് റദ്ദാക്കിയതിനെ തുടർന്ന് ഉണ്ടായ നഷ്ടമായ 40,277 രൂപ 8 ജീവക്കാരിൽ നിന്ന് തുല്യമായി തിരിച്ചു പിടിക്കാനും ഉത്തരവായി
തിരുവനന്തപുരം: സംസ്ഥാനത്തിനുള്ള മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി,കോട്ടയം, ആലപ്പുഴ,എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കോഴിക്കോട് വിലങ്ങാട് പാനോം ഭാഗത്ത് ഉരുൾപൊട്ടിയെന്ന് സൂചന
കോഴിക്കോട്: മലയോരമേഖലയായ വിലങ്ങാട് പാനോം ഭാഗത്ത് വനമേഖലയിൽ ഉരുൾ പൊട്ടിയതായി സൂചന. വിലങ്ങാട് പുഴയിൽ പൊടുന്നനെ ജലനിരപ്പ് ഉയർന്നതാണ് സംശയത്തിന് കാരണം. വിലങ്ങാട് ടൗണിലെ കടകളിൽ വെള്ളം കയറിയിട്ടുണ്ട്. മലയോരമേഖലയിൽ ഇടവിട്ട് മഴ തുടരുന്നുണ്ട്. നേരത്തെ ഉരുൾപൊട്ടൽ ഉണ്ടായിരുന്ന മേഖലയാണിത്. രണ്ടാഴ്ച മുൻപും ഈ മേഖലയിൽ ശക്തമായ കാറ്റ് വീശി യിരുന്നു. വാണിമേൽ പുഴയിലും മലവെള്ളപ്പാച്ചിൽ ഉണ്ടായിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് ഭാഗത്തും ശക്തമായ മഴയും മലവെള്ളപ്പാച്ചിലും അനുഭവപ്പെടുന്നുണ്ട്. കൽക്കുണ്ട്, കേരളാംകുണ്ട് ഭാഗങ്ങളിലാണ് മലവെളളപ്പാച്ചിലുണ്ടായി. ഒലിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്. കണ്ണൂരിലും മലവെള്ളപ്പാച്ചിലുണ്ടായി. നെടുംപോയിൽ ചുരത്തിൽ മലവെള്ളപ്പാച്ചിലുണ്ടായത്. ഇവിടെ വനത്തിൽ ഉരുൾപൊട്ടിയതായിട്ടാണ് സൂചന. ഇവിടെ മൂന്നാഴ്ച മുൻപ് ഉരുൾ പൊട്ടി മൂന്നുപേർ മരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam