
തിരുവനന്തപുരം : കെ എസ് ആർ ടി സി (ksrtc)ശമ്പള (salary)വിതരണം ശനിയാഴ്ച മുതൽ തുടങ്ങും. ജൂൺ മാസത്തെ ശമ്പളവും ഘട്ടം ഘട്ടമായി വിതരണം ചെയ്യും. ആദ്യം ഡ്രൈവർക്കും കണ്ടക്ടർക്കും ആണ് ശമ്പളം കിട്ടുക.സർക്കാർ സഹായമായി 50 കോടി രൂപ ലഭിച്ചിട്ടുണ്ട് . അതേസമയം മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ വേണ്ടത് 79 കോടി രൂപയാണ്.
ജൂലായ് മാസം പകുതി പിന്നിട്ടിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് ജൂണിലെ ശമ്പളം നൽകിയിരുന്നില്ല.ഇതിനെതിരെ യൂണിയനുകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.സർക്കാർ സഹായം കിട്ടാതെ ശമ്പളം നൽകാനാവില്ലെന്നാണ് മാനേജേമെന്‍റ് പറഞ്ഞിരുന്നത്. എന്നാൽ എല്ലാ മാസവും ശമ്പളത്തിനായി പണം നൽകാനാവില്ലെന്ന് പറഞ്ഞ് അഭ്യർത്ഥന ധനവകുപ്പ് നിരസിച്ചിരുന്നു
'ബമ്പര്‍ അടിച്ചിരുന്നെങ്കില്‍ കെഎസ്ആര്‍ടിസിയിലെ ശമ്പളം കൊടുക്കാമായിരുന്നു'; ആന്റണി രാജു
ബമ്പർ ലോട്ടറി അടിച്ചിരുന്നുവെങ്കിൽ കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കാമായിരുന്നുവെന്ന് മന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു. ഈ വർഷത്തെ തിരുവോണം ബമ്പർഭാഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ചടങ്ങിന്‍റെ അധ്യക്ഷനായിരുന്നു മന്ത്രി. അധ്യക്ഷ പ്രസംഗത്തിന്റെ തുടക്കത്തിലാണ് തമാശരൂപേണ മന്ത്രി ഇക്കാര്യം പറഞ്ഞത്.
ആന്റണി രാജുവിന്റെ വാക്കുകൾ
സ്വാഗതം ചെയ്ത സമയത്ത് ഇവിടെ എല്ലാവര്‍ക്കും പുസ്തകം തന്നിരുന്നു. ആ സമയത്ത് ഉപഹാരത്തിന് പകരം ലോട്ടറിയായിരുന്നെങ്കില്‍ എന്ന് ആശിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ധനമന്ത്രിയോട് ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു. ലോട്ടറിയെങ്ങാനും അടിച്ചിരുന്നെങ്കില്‍ നിങ്ങളെ കിട്ടില്ലല്ലോ, അതിനാല്‍ പുസ്തകം തന്നാല്‍മതിയെന്ന് തീരുമാനിച്ചതാണെന്ന് അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനെങ്കിലും പറ്റുമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam