
തിരുവനന്തപുരം:KSU പ്രസിഡണ്ടിനെതിരായ കെപിസിസിയുടെ അന്വേഷണ റിപ്പോർട്ടിന്‍റെ കോപ്പി മാധ്യമങ്ങൾക്ക് നൽകിയതിനെതിരെ പരാതി.അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് പരാതി നൽകിയത്. കെഎസ്‌യു സംസ്ഥാന കൺവീനർ ജസ്വിൻ റോയിയാണ് പരാതിക്കാരൻ.സംഘടനയെ അപമാനിക്കുന്നതും ആത്മവീര്യം തകർക്കുന്നതും ആണ് നടപടിയെന്ന് പരാതിയില്‍ പറയുന്നു.
കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് ധാർഷ്ട്യമെന്നായിരുന്നു കെപിസിസി അന്വേഷണ സമിതി റിപ്പോർട്ട്. കെഎസ് യു സംസ്ഥാന നേതൃത്വത്തിന് ഗുരുതരവീഴ്ചയുണ്ടായെന്നും പഠന ക്യാമ്പിലെ കൂട്ടത്തല്ല് അന്വേഷിച്ച സമിതി കണ്ടെത്തി.ക്യാമ്പിൽ ഒന്നും സംഭവിച്ചിട്ടില്ലെന്ന അലോഷ്യസ് സേവ്യറിന്‍റെ വാദങ്ങൾ തള്ളിക്കൊണ്ടാണ് സമിതി കെ സുധാകരന് റിപ്പോർട്ട് നൽകിയത്.ഈ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിച്ചതിലാണ് പരാതി
ദൃശ്യങ്ങൾ പുറത്തുവന്നിട്ടും നെയ്യാർ ഡാം ക്യാമ്പിലെ കൂട്ടത്തല്ല് കെഎസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ നിഷേധിച്ചിരുന്നു.അടി നടന്നെന്ന് മാത്രമല്ല കെഎസ്‍യു പാറശാല ബ്ലോക്ക് പ്രസിഡന്റിന്റെ കൈ ഞരമ്പ് അറ്റുപോയെന്നും കെപിസിസി അന്വേഷണ സമിതി റിപ്പോർട്ടിലുണ്ട്. സംഘടനെയെ ആകെ നാണക്കേടിലാക്കിയ കൂട്ടത്തല്ല് ഉണ്ടായിട്ടും സംസ്ഥാന അധ്യക്ഷൻ കെപിസിസി അന്വേഷണത്തോട് കാണിച്ചത് നിസഹകരണം. അലോഷ്യസിൻറെ പെരുമാറ്റ് ധിക്കാരത്തോടെയായിരുന്നു. നെടുമങ്ങാട് ഗവമെന്റെ കോളേജിലെ ചുമതലയെ ചെല്ലി തുടങ്ങിയ സംഘർഷം വരെ എത്തിയിട്ടും സംസ്ഥാന കമ്മിറ്റി സംഭവങ്ങളെ നിസാരവത്കരിച്ചു. ഗുരുതരമായ വിഷയങ്ങൾ ഉണ്ടാവുമ്പോഴും എല്ലാം ലാഘവത്തോടെ കാണുന്ന സമീപനമാണ് സംസ്ഥാന കെ എസ് യു കമ്മിറ്റിക്ക്. സംഘടനാതലത്തിൽ അടിമുടി അഴിച്ചുപണിക്കാണ് ശുപാർശ. മാനദണ്ഡങ്ങൾ പാലിക്കാതെ ആളുകളെ കുത്തി നിറച്ചുളള ജംബോ കമ്മിറ്റികൾ പൊളിക്കണമെന്നും കെപിസിസി സമിതി റിപ്പോർട്ടിൽ പറയുന്നു.
കെപിസിസി ജനറൽ സെക്രട്ടറി എം എം നസീറും ദളിത് കോൺഗ്രസ് പ്രസിഡന്റ് എ കെ ശശി അടങ്ങുന്ന സമിതിയുടെ അന്വേഷണ റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങളാണ് അലോഷ്യസ് സേവ്യറിനും സംസ്ഥാന കമ്മിറ്റിക്കും എതിരെയുള്ളത്. . ക്യാമ്പിൽ അച്ചടക്ക ലംഘനം നടത്തിയെന്ന് ആരോപിച്ച് നാല് നേതാക്കളെ കഴിഞ്ഞ ദിവസം അലോഷ്യസിൻറെ റിപ്പോർട്ടിനറെ അടിസ്ഥാനത്തിൽ എൻഎസ് യു സസ്പെന്റ് ചെയ്തിരുന്നു. അതിനിടെയാണ് അലോഷ്യസിനെ വിമർശിച്ചുള്ള കെപിസിസി റിപ്പോർട്ട്. പ്രതിപക്ഷനേതാവിൻറെ നോമിനിയായ അലോഷ്യസിനെതിരെ നടപടിക്കാണ് കെ.സുധാകരൻറെ നീക്കം