ബാർ കോഴ ആരോപണം: ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിൽ കൈ കടത്തിയിട്ടില്ല, പ്രചാരണം ചിലരുടെ വ്യാമോഹമെന്ന് മന്ത്രി

Published : Jun 03, 2024, 11:46 AM IST
ബാർ കോഴ ആരോപണം: ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിൽ കൈ കടത്തിയിട്ടില്ല, പ്രചാരണം ചിലരുടെ വ്യാമോഹമെന്ന് മന്ത്രി

Synopsis

ബാർ കോഴ ആരോപണമുയർന്ന് പത്ത് മിനിറ്റിനുള്ളിൽ അന്വേഷണം പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷം പോലും കരുതിയില്ലെന്ന് മന്ത്രി രാജേഷ്

പാലക്കാട്: ബാർ കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റേത് തുരുമ്പിച്ച ആയുധമെന്ന് സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിൽ കൈ കടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് കൂട്ടുത്തരവാദിത്തത്തോടെയാണ്. മറിച്ചുള്ള പ്രചരണം ചിലരുടെ വ്യാമോഹം മാത്രമാണ്. ബാർകോഴ വിവാദത്തിൽ പ്രതിപക്ഷം തുരുമ്പിച്ച ആയുധവുമായാണ് സർക്കാരിനെ നേരിട്ടത്. ബാർ കോഴ ആരോപണമുയർന്ന് പത്ത് മിനിറ്റിനുള്ളിൽ അന്വേഷണം പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷം പോലും കരുതിയില്ല. പ്രതിപക്ഷം കുറച്ച് കൂടി നല്ല ആയുധങ്ങളുമായി വരട്ടെയെന്നും അപ്പോൾ നോക്കാമെന്നും എംബി രാജേഷ് പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ