100 ശതമാനം വിശ്വസിക്കാം, തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല: ഫേസ്ബുക്ക് പോസ്റ്റുമായി ജലീൽ

Published : Aug 24, 2022, 11:53 PM IST
100 ശതമാനം വിശ്വസിക്കാം, തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല: ഫേസ്ബുക്ക് പോസ്റ്റുമായി ജലീൽ

Synopsis

ഇന്നലെ ജലീൽ സംസാരിക്കാൻ എണീറ്റപ്പോൾ കെകെ ശൈലജ നടത്തിയ ആത്മഗതം വലിയ ചര്‍ച്ചയായിരുന്നു.  

തിരുവനന്തപുരം: നിയമസഭയിൽ കെകെ ശൈലജ നടത്തിയ ആത്മഗതത്തിന് മറുപടിയുമായി കെടി ജലീൽ. തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂലെന്നും നൂറു ശതമാനം വിശ്വസിക്കാമെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ലോകായുക്ത നിയമഭേദഗതി ബില്ലിലെ ചര്‍ച്ചയ്ക്കിടെ ഇന്നലെ കെകെ ശൈലജയും കെടി ജലീലും സംസാരിച്ചിരുന്നു. ശൈലജ സംസാരിച്ചു നിര്‍ത്തിയ ശേഷം അടുത്തതായി സംസാരിക്കാൻ സ്പീക്കര്‍ ജലീലിനെ ക്ഷണിച്ചു. ഈ ഘട്ടത്തിലാണ് ഇയാൾ നമ്മളെ കൊയപ്പത്തിലാക്കും എന്ന ആത്മഗതം ശൈലജയിൽ നിന്നുണ്ടായത്. 

 

പരാമര്‍ശം വൈറലായതോടെ കെ കെ ശൈലജ വിശദീകരണവുമായെത്തി.നിയമസഭയിൽ ചൊവ്വാഴ്ച ലോകായുക്ത (ഭേദഗതി) ബിൽ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് ഞാനാണ്. പ്രസംഗത്തിനിടെ ബഹു അംഗം കെ ടി ജലീൽ ഒരു ചോദ്യം ഉന്നയിച്ചു. അതിനു  വഴങ്ങി സീറ്റിൽ ഇരിക്കുമ്പോൾ, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോർത്ത് അടുത്തിരുന്ന സ. സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ഡോ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണ്.  - അവര്‍ ഫേസ് ബുക്കില്‍ കുറിച്ചു

ലോകായുക്ത ഭേദഗതി ബില്ലിന്‍റെ ചര്‍ച്ചയില്‍ കെ ടി ജലീലും പങ്കെടുത്തു.സാധാരണ പൗരന് ലഭിക്കേണ്ട നീതി തനിക്ക് ലോകായുക്ത നിഷേധിച്ചു. തൻ്റെ ഭാഗം വിശദീകരിക്കാൻ അവസരം നൽകിയില്ല. ബന്ധു നിയമന കേസിൽ ലോകയുക്തയുടെ നടപടിയുണ്ടായത് അതിവേഗത്തിലാണ്. വേണ്ട നിയമോപദേശം തേടിയ ശേഷമാണ് ലോകായുക്താ ഭേദഗതി ബില്ലുമായി സർക്കാർ വന്നിരിക്കുന്നത്. നിരാകരിക്കാൻ കൂടി ഉള്ള സ്വാതന്ത്ര്യം കൂടി വേണം. 1975ൽ ഭരണഘടന തന്നെ ഭേദഗതി ചെയ്യാൻ ഇന്ദിരഗാന്ധി ശ്രമിച്ച ചരിത്രമുണ്ടെന്നും ജലീല്‍ പറഞ്ഞു.

നിയമമന്ത്രി പി.രാജീവമാണ് ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചത്. ലോകായുക്ത നിയമഭേദഗതിക്കെതിരെ പ്രതിപക്ഷത്ത് നിന്നും രൂക്ഷമായ വിമർശനമുയർന്നു. ചർച്ചകൾക്ക് പിന്നാലെ ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടുകയാണെന്നും വിശദമായ ചർച്ച അവിടെ നടക്കുമെന്നും നിയമമന്ത്രി അറിയിക്കുകയായിരുന്നു.  

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്വതന്ത്രനായി മത്സരിക്കും, ഭീഷണിയുണ്ടായാൽ നേരിടുമെന്ന് സി സി മുകുന്ദൻ; സിപിഐ തള്ളിയ മുകുന്ദനെ സ്ഥാനാർത്ഥിയാക്കരുതെന്ന് പ്രാദേശിക കോൺ​ഗ്രസ് നേതൃത്വം
​​ഗണേഷ് കുമാറിനെതിരായ ആരോപണങ്ങളിൽ കേസെടുക്കില്ല; ഭാര്യ നേരിട്ട് പരാതി നൽകിയാൽ അന്വേഷിക്കുമെന്ന് പൊലീസ്, വിശദ റിപ്പോർട്ട് നൽകി ഇൻ്റലിജൻസ്