
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപത ആസ്ഥാനത്ത് ഒരു വിഭാഗം വൈദികരും വിശ്വാസികളും നടത്തിയിരുന്ന ഉപവാസ സമരം അവസാനിപ്പിച്ചു. ഏകീകൃത കുർബാന നടപ്പിലാക്കാൻ സർക്കുലർ ഇറക്കാൻ അപ്പോസ്‌തലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത് നീക്കം നടത്തുന്നു എന്നാരോപിച്ചാണ് വൈദികരും വിശ്വാസികളും ഉപവാസ സമരം നടത്തിയത്.
സർക്കുലർ ഇറക്കുന്നത്തിന് മുൻപ് ചർച്ച നടത്താമെന്ന് ബിഷപ്പ് അറിയിച്ചത്തോടെയാണ് പ്രതിഷേധം അവസാനിപ്പിക്കുന്നത് എന്ന് വൈദിക സമിതി സെക്രട്ടറി ഫാ. കുരിയക്കോസ് മുണ്ടാടാൻ പറഞ്ഞു.
കാനോനിക സമിതികളുമായി നാല് ആഴ്ചക്കുള്ളിൽ ചർച്ച നടത്തം എന്ന് ബിഷപ്പ് അറിയിച്ചതായി വൈദികർ വ്യക്തമാക്കി. ഏകീകൃത കുര്‍ബാന നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ വൈദികര്‍ പ്രതിഷേധം അറിയിച്ചു.
സർക്കുലർ ഇറക്കുന്നതിന് മുൻപ് ചർച്ച നടത്താമെന്നു ബിഷപ്പ് അറിയിച്ചതായി പ്രതിഷേധക്കാർ പറഞ്ഞു. കാനോനിക സമിതികളുമായി നാല് ആഴ്ചക്കുള്ളിൽ ചർച്ച നടത്തുമെന്ന് ബിഷപ്പ് അറിയിച്ചതായും വൈദികർ വ്യക്തമാക്കി.
തിരുവനന്തപുരം: കേരളത്തിൽ അഞ്ച് ജില്ലകളിൽ അടുത്ത 24 മണിക്കൂർ നേരത്തേക്ക് തീവ്ര മഴയ്ക്ക് സാധ്യതയെന്ന് ഐഎംഡി മുതിർന്ന ശാസ്ത്രജ്ഞൻ ആര്‍ കെ ജനമണി. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം , പത്തനംതിട്ട ജില്ലകൾകളിലാണ് മഴക്ക് സാധ്യത. ഈ ജില്ലകളില്‍ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നല്‍കി. 100 മില്ലിമീറ്റർ മുതൽ 200 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒന്നോ രണ്ടോ ജില്ലകളിൽ ചില സ്ഥലങ്ങളിലെ അതിതീവ്ര മഴക്കും സാധ്യതയുണ്ട്. കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ് പാളുന്നുവെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി. 200 മില്ലി മീറ്ററിൽ കൂടുതൽ മഴ എവിടെയും കിട്ടിയിട്ടില്ല. ചില ഇടങ്ങളിൽ പെട്ടെന്ന് വലിയ വെള്ളക്കെട്ട് ഉണ്ടാകുന്നുണ്ട്. അതിനു വേറെയും കാരണങ്ങൾ ഉണ്ടാകാം. മഴ നിശ്ചിത അളവിൽ തന്നെ ആണ് പെയ്യുന്നത്. ഐഎംഡി കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്, കളർകോഡ് സഹിതം, കേരളം വിദേശ കമ്പനികളുടെ സഹായം കൂടി തേടുന്നു എന്നതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam