എതിരെ പോസ്റ്റിട്ട പ്രവാസിയെ നാടുകടത്താൻ ശ്രമിച്ചെന്ന വിവാദം; ന്യായീകരണവുമായി കെ ടി ജലീൽ

By Web TeamFirst Published Oct 22, 2020, 9:22 AM IST
Highlights

മതസ്പർധ കേസിന്‍റെ നാള്‍വഴി നോക്കിയാല്‍ ജലീലിന്‍റെ മണ്ഡലത്തിന്‍റെ പരിസരങ്ങളിലുള്ള പൊലീസ് സ്റ്റേഷനുകളില്‍ ഡിവൈഎഫ്ഐയുടെയും സിപിഐം നേതാക്കളുടെയും പരാതിയിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

കോഴിക്കോട്: തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ മോശം ഭാഷയിൽ പോസ്റ്റിട്ടയാളെ യുഎഇയിൽ നിന്ന് നാടുകടത്തി കേരളത്തിലെത്തിക്കാൻ ശ്രമിച്ചെന്ന വിവാദത്തിൽ ന്യായീകരണവുമായി കെടി ജലീൽ. നാട്ടിലെത്തിക്കാൻ ശ്രമിച്ചത് നിരവധി കേസുകളിലെ പ്രതിയെയാണെന്ന് മന്ത്രി പ്രതികരിച്ചു. യാസിർ മതസ്പർധ വളർത്താൻ ശ്രമിച്ചെന്നാണ് മന്ത്രിയുടെ ആരോപണം. നിരവധി മതസ്പർധ കേസുകളില്‍ ഉള്‍പ്പെട്ട ആളെയാണ് നാട്ടിലെത്തിക്കാന്‍ ശ്രമിച്ചത്. ഇതില്‍ എന്താണ് തെറ്റെന്നും ജലീല്‍ ചോദിക്കുന്നു.

മതസ്പർധ കേസിന്‍റെ നാള്‍വഴി നോക്കിയാല്‍ ജലീലിന്‍റെ മണ്ഡലത്തിന്‍റെ പരിസരങ്ങളിലുള്ള മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ ഡിവൈഎഫ്ഐയുടെയും സിപിഐം നേതാക്കളുടെയും പരാതിയിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ജലീലിനെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിലെ പ്രതി എടപ്പാൾ സ്വദേശി യാസറിനെയാണ് കെ ടി ജലീൽ നാടുകടത്താന്‍ ശ്രമിച്ചത്.  മന്ത്രിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ ചങ്ങരംകുളം പൊലീസിൽ പരാതി നൽകിയിരിന്നു. തുടർന്നും പല പരാമർശങ്ങളും ഇയാൾ നടത്തിയതിൽ പ്രകോപിതനായാണ് മന്ത്രി യാസിറിനെ നാടുകടത്താൻ മന്ത്രി കോൺസുലേറ്റിനോടാവശ്യപ്പെട്ടത്.

കൊവിഡ് കാലത്ത് രണ്ട് തവണ ഇയാളുടെ പാസ്പോർട്ട് വിവരങ്ങൾക്കായി പൊലീസ് വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ജലീലിന്റെ നടപടി ഗുരുതരമായ ചട്ടലംഘനം ആണെന്ന് എന്ന് മുൻ അംബാസിഡർ ടി പി ശ്രീനിവാസൻ പ്രതികരിച്ചിരുന്നു. 

Also Read: എതിരെ പോസ്റ്റിട്ടയാളെ ഡീപോർട്ട് ചെയ്യാൻ ജലീൽ യുഎഇ കോൺസുലേറ്റിൽ സമ്മർദ്ദം ചെലുത്തി?

click me!