സ്വപ്നയുടെ ഹ‍‍ര്‍ജി തള്ളിയ കോടതി വിധി തന്നെ വേട്ടയാടിയവ‍ര്‍ക്കുള്ള മറുപടിയെന്ന് കെടി ജലീൽ

Published : Aug 19, 2022, 05:20 PM ISTUpdated : Aug 30, 2022, 10:49 PM IST
സ്വപ്നയുടെ ഹ‍‍ര്‍ജി തള്ളിയ കോടതി വിധി തന്നെ വേട്ടയാടിയവ‍ര്‍ക്കുള്ള മറുപടിയെന്ന് കെടി ജലീൽ

Synopsis

അത് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട കക്ഷി നൽകിയ ഹർജി ഹൈക്കോടതി തള്ളി. പ്രസ്തുത പരാതിയിൻമേൽ പോലീസിന് അന്വേഷണം തുടരാം. 

മലപ്പുറം: തന്നെ പരിഹസിച്ചവർക്കും വേട്ടയാടുകയും ചെയ്തവർക്കുള്ള മറുപടിയാണ് സ്വപ്ന സുരേഷിൻ്റെ ഹ‍ര്‍ജി തള്ളിയ ഹൈക്കോടതി വിധിയെന്ന് കെടി ജലീൽ എംഎൽഎ. പ്രതിപക്ഷ നേതാവിന് വിധി സമർപ്പിക്കുന്നതായും കെ.ടി.ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. 

സ്വപ്നയുടെ ഹർജി തളളിയതിൽ കെ.ടി.ജലീ ലിൻ്റ പ്രതികരണം

സ്വർണ്ണക്കടത്തുമായോ ഡോളർ കടത്തുമായോ പുലബന്ധം പോലുമില്ലാത്ത ജൽപനങ്ങൾ വിളിച്ച് കൂവി ആദരണീയനായ മുഖ്യമന്ത്രിയേയും കുടുംബത്തെയും ഇടതുപക്ഷ സർക്കാരിനെയും വിനീതനായ എന്നെയും  അപമാനിക്കാനും താറടിക്കാനും ഇറങ്ങിത്തിരിച്ച "ഡിപ്ലോമാറ്റിക്ക് സ്വർണ്ണക്കടത്തു" കേസിലെ പ്രതികൾക്കെതിരെ ഞാൻ പോലീസിൽ പരാതി നൽകിയിരുന്നു. അത് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട കക്ഷി നൽകിയ ഹർജി ഹൈക്കോടതി തള്ളി. പ്രസ്തുത പരാതിയിൻമേൽ പോലീസിന് അന്വേഷണം തുടരാം. 

ഞാൻ നൽകിയ പരാതിയെ പരിഹസിക്കുകയും അതിലെ വരികൾ മുടിനാരിഴകീറി അപഗ്രഥിച്ച് പുച്ഛിക്കുകയും എനിക്ക് വിവരമില്ലെന്ന് മീഡിയാ റൂമിലിരുന്ന് ആക്രോശിച്ചട്ടഹസിക്കുകയും എന്നെ ഒറ്റ തിരിഞ്ഞ് വേട്ടയാടുകയും ചെയ്ത കോട്ടിട്ട ചാനൽ അവതാരകർക്കും അന്തിച്ചർച്ചകളിലെ സ്ഥിര ന്യായീകരണ തൊഴിലാളികൾക്കും അവരുടെ വാദങ്ങളെ അണ്ണാക്ക് തൊടാതെ വിഴുങ്ങിയ പ്രതിപക്ഷ നേതാവിനും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി വിനയപുരസ്സരം സമർപ്പിക്കുന്നു.

സിവിക് ചന്ദ്രൻ കേസ്: കോടതി പരാമർശം വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമെന്ന് സിപിഎം

കൊച്ചി:  ഐടി വകുപ്പിലെ ജോലിക്ക് വേണ്ടി സ്വപ്ന സുരേഷിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ പഞ്ചാബ് സ്വദേശി അറസ്റ്റിൽ. വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കുന്ന സച്ചിൻ ദാസിനെ അമൃത്സറിൽ നിന്നാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ ബാബാ സാഹിബ് അംബേക്കർ യൂണിവേഴ്സിറ്റിയുടെ ഡിഗ്രി സർട്ടിഫിക്കറ്റാണ് ഇയാൾ സ്വപ്നക്ക് വ്യാജമായി ഉണ്ടാക്കി നൽകിയത്. 

സ്വപ്നയ്ക്കും പി സി ജോ‍ർജിനും എതിരായ പരാതി; തിരുവനന്തപുരം കേസിൽ കുറ്റപത്രം ഉടൻ

സ്വർണ കടത്തുകേസിൽ പ്രതിയായതോടെയാണ് സ്വപ്ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പെയ്സ് പാർക്കിൽ ജോലി തേടിയതടക്കമുള്ള പല വിവരങ്ങളും പുറത്തുവന്നത്. സ്വപ്ന സുരഷ് ചെങ്ങന്നൂരിലെ ഒരു സുഹൃത്ത് മുഖേനയാണ് വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അമൃതസർ കേന്ദ്രീകരിച്ച വ്യജ സർട്ടിഫിക്കറ്റുകള്‍ നിർമ്മിക്കുന്ന സച്ചിൻദാസ് പത്രത്തിൽ ഒരു പരസ്യം നൽകിയിരുന്നു. വിവിധ സർട്ടിഫിക്കറ്റ് കോഴ്കസുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു പരസ്യം.

സ്വപ്നയുടെ ഹ‍‍ര്‍ജി തള്ളിയ കോടതി വിധി തന്നെ വേട്ടയാടിയവ‍ര്‍ക്കുള്ള മറുപടിയെന്ന് കെടി ജലീൽ

വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുണ്ടാക്കുന്നതിന് സ്വപ്ന പലരുടെയും സഹായം തേടിയിരുന്നു. ഈ പരസ്യം ശ്രദ്ധിച്ച ചെങ്ങന്നൂരിലിലെ പാരൽ കോളജ് അധ്യാപകനായ സ്വപ്നയുടെ സുഹൃത്താണ് സച്ചിൻദാസിനെ വിളിക്കുന്നത്. തുടര്‍ന്ന് സച്ചിൻദാസിന് സ്വപ്ന ഒരു ലക്ഷം രൂപ കൈമാറി. 2014 ലാണ് വ്യാജ സർട്ടിഫിക്കറ്റ് സ്വപ്ന സ്വന്തമാക്കിയതെന്നാണ് പൊലീസ് പറയുന്നത്. അമൃതസറിൽ നിന്നും സച്ചിൻദാസിനെ പിടികൂടുമ്പോള്‍ നിരവധി വ്യാജ സർട്ടിഫിക്കറ്റകളും പൊലിസിന് ലഭിച്ചു. വ്യാഴാഴ്ച പ്രതിയെ തിരുവനന്തപുരത്ത് എത്തിക്കും. ഈ കേസിൽ സ്വപ്ന സുരേഷിനെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇതോടെ കേസിൽ രണ്ട്  പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. സ്വപ്നയെ അഭിമുഖം നടത്തി തെരഞ്ഞെടുത്ത പിഡ്ബ്ല്യുസി, വിഷൻ ടെക് എന്നീ കണ്‍സള്‍ട്ടൻസി സ്ഥാപനങ്ങളാണ് കേസിലെ മറ്റു പ്രതികള്‍.

Swapna Suresh : 'കോടതി വിധി തിരിച്ചടിയല്ല'; അറസ്റ്റ് തടയുന്നതിൽ വിജയിച്ചെന്ന് സ്വപ്നയുടെ അഭിഭാഷകൻ

 

PREV
Read more Articles on
click me!

Recommended Stories

ദേശീയ പാത കൂടി യാഥാർഥ്യമാകുന്നു, ആശങ്കപ്പെടുത്തുന്ന ഈ കണക്കുകൾ ശ്രദ്ധിക്കാതെ പോകരുതേ; കേരളത്തിലെ റോഡുകളിൽ ജീവൻ പൊലിഞ്ഞവ‍ർ
'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി