
മുന്‍ മന്ത്രി കെടി ജലീലിന്‍റെ ആസാദ് കശ്മീര്‍ പരാമര്‍ശം സൃഷ്ടിച്ച വിവാദം അടങ്ങിയിട്ടില്ല. ജലീലിന്‍റെ ഫേസ് ബുക്ക് പോസ്റ്റിലെ പരാമര്‍ശം മാധ്യമശ്രദ്ധയിലെത്തിച്ചത് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരായിരുന്നു. ജലീലിന്‍റെ പോസ്റ്റിന് സന്ദീപ് വാര്യരിട്ട കമന്‍റില്‍ നിന്നാണ് വിവാദം കത്തിക്കയറിയത്. സന്ദീപ് വാര്യര്‍ക്കെതിരെ കെ ടി ജലീലിട്ട പുതിയ പോസ്റ്റും ,അതിനുള്ള സന്ദിപിന്‍റെ മറുപടിയും വീണ്ടും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ഒരു ചാനല്‍ ചര്‍ച്ചയില്‍ സന്ദീപ് നടത്തിയ പരാമര്‍ശം രാജ്യദ്രോഹമാണെന്നാണ് ജലീലിന്‍റെ ആക്ഷേപം..
"എന്താ അദ്ദേഹത്തിൻ്റെ കാലത്ത് ഹിന്ദുമഹാസഭ ചെയ്ത കുറ്റം? ഗാന്ധിയെ ചെറുതായൊന്ന് വെടിവെച്ച് കൊന്നു. ഇതാണല്ലോ ചെയ്ത കുറ്റം"(ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞ വാക്കുകൾ) ക്ലിപ്പിംഗ് ഇമേജായി കൊടുക്കുന്നു.ഇതിനെക്കാൾ വലിയ രാജ്യദ്രോഹം എന്തുണ്ട് കൂട്ടരേ? ലോകം ആദരിച്ച ഇന്ത്യയുടെ എക്കാലത്തെയും മഹോന്നത മുഖമായ മഹാത്മജിയെ ഇതിനപ്പുറം അപമാനിക്കാൻ മറ്റെന്ത് വാക്കാണ് പദാവലികളിൽ കണ്ടെത്താനാവുക?അന്തിച്ചർച്ചാ ജഡ്ജിമാർ മാളത്തിലേക്ക് ഉൾവലിഞ്ഞു. മുത്തശ്ശിപ്പത്രങ്ങൾ മൗനം പൂണ്ടു. കാരണം അയാൾ ഒരിടതുപക്ഷക്കാരനല്ല. ബി.ജെ.പിയാണ്.നിങ്ങൾക്ക് ദൃശ്യ-അച്ചടി മാധ്യമങ്ങളുടെ തലോടലുകൾ വേണോ? ഒന്നുകിൽ നിങ്ങൾ ബി.ജെ.പിയാകണം. അല്ലെങ്കിൽ നിങ്ങൾ കോൺഗ്രസ്സാവണം. ഒരു കാരണവശാലും ഇടതുപക്ഷക്കാരനാകരുത്. ഈ ഒളിയജണ്ട എപ്പോഴും ഓർമ്മയിൽ വേണം
ഈ പോസ്റ്റിന് സന്ദീപ് വാര്യര്‍ നല്‍കി മറുപടി കെടി ജലീല്‍ തന്‍റെ ഫേസ് ബുക്ക് പേജില്‍ നിന്ന് നീക്കി. സ്വന്തം പേജില്‍ മറുപടിയിട്ട് സന്ദീപ് വാര്യര്‍ തിരിച്ചടിച്ചു
ജലീൽ , ഞാൻ പറഞ്ഞത് ഡബിൾ ഇൻവെർട്ടഡ് കോമയിൽ ആയിരുന്നില്ല . ഇതേ ചർച്ചയിൽ താങ്കളുടെ സുഹൃത്ത് എം സ്വരാജ് "ഗാന്ധിയെ ചെറുതായൊന്ന് വെടിവച്ച് കൊന്നു " എന്ന് പറഞ്ഞപ്പോൾ , അദ്ദേഹത്തിന്റെ അതേ വാചകം അതേ ചർച്ചയിൽ ഉപയോഗിച്ച് മറുപടി നൽകിയതിൽ സ്വരാജ് പറഞ്ഞ ഭാഗം ഒഴിവാക്കി ക്യാപ്സ്യൂൾ പരുവത്തിൽ കമ്മികൾ പ്രചരിപ്പിക്കുന്നതാണ് താങ്കൾ പോസ്റ്റ് ചെയ്തത് . ഞാൻ പറഞ്ഞത് രാജ്യദ്രോഹമാണെങ്കിൽ രാജ്യദ്രോഹി അങ്ങയുടെ സുഹൃത്ത് സ്വരാജാണ് . ഈ പോസ്റ്റ് മുക്കില്ലെന്ന് പ്രതീക്ഷിക്കട്ടെ .
രണ്ടു പേരുടേയും ഫേസ് ബുക്ക് പോസ്റ്റില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങള്‍ വരുന്നുണ്ട്.
'ആസാദ് കശ്മീർ' പരാമർശം: പ്രതിഷേധം കടുത്തു, വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കെ.ടി.ജലീൽ
'ആസാദ് കശ്മീർ': വിവാദം കത്തിയതോടെ ഇടപെട്ട് സിപിഎം, ജലീലിനെ കൊണ്ട് പോസ്റ്റ് വലിപ്പിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam