KT Jaleel|ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ചെയർമാൻ; ക്രൈസ്തവ ന്യൂനപക്ഷത്തിന് നൽകിയത് നീതിയെന്ന് കെ ടി ജലീൽ

Web Desk   | Asianet News
Published : Nov 11, 2021, 10:02 PM IST
KT Jaleel|ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ചെയർമാൻ; ക്രൈസ്തവ ന്യൂനപക്ഷത്തിന് നൽകിയത് നീതിയെന്ന് കെ ടി ജലീൽ

Synopsis

ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ പദവി ഇതുവരെ വഹിച്ചിരുന്നത് മുസ്ലിം സമുദായംഗങ്ങളായിരുന്നു. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ഐഎൻഎല്ലിലെ എ പി അബ്ദുൾ വഹാബായിരുന്നു ചെയർമാൻ. ഈ പദവി കേരളകോൺഗ്രസ് മാണിഗ്രൂപ്പിന് നൽകുന്നതില്‍ ഐഎന്‍എല്‍ സിപിഎമ്മിനെ പ്രതിഷേധം അറിയിച്ചിരുന്നു

മലപ്പുറം: ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ (minority finance corporation)ചെയർമാൻ (cahirman)സ്ഥാനം ക്രൈസ്തവ ന്യൂനപക്ഷത്തിന് നൽകിയതിൽ ഒരു തെറ്റുമില്ലെന്ന് എം എൽ എ കെ ടി ജലീൽ(kt jaleel).  കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 26% മുസ്ലിങ്ങളാണെങ്കിൽ 18% ക്രൈസ്തവരാണ്. ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സ്ഥാനം മുസ്ലിം സമുദായത്തിന് നൽകുമ്പോൾ രണ്ടാമത്തെ ബോഡിയായ ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ്റെ ചെയർമാൻ സ്ഥാനം ക്രൈസ്തവ സമുദായത്തിന് അനുവദിക്കുന്നത് അനീതിയല്ല , മറിച്ച് നീതിയാണ്. എന്നെങ്കിലുമൊരു കാലത്ത് യു ഡി എഫ് കേരളത്തിൽ അധികാരത്തിൽ വന്നാലും രണ്ടിലൊന്ന് ക്രൈസ്തവ ന്യൂനപക്ഷത്തിന് നൽകേണ്ടിവരുമെന്നും കെ ടി ജലീൽ പറഞ്ഞു.

ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ പദവി ഇതുവരെ വഹിച്ചിരുന്നത് മുസ്ലിം സമുദായംഗങ്ങളായിരുന്നു. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ഐഎൻഎല്ലിലെ എ പി അബ്ദുൾ വഹാബായിരുന്നു ചെയർമാൻ. ഈ പദവി കേരളകോൺഗ്രസ് മാണിഗ്രൂപ്പിന് നൽകുന്നതില്‍ ഐഎന്‍എല്‍ സിപിഎമ്മിനെ പ്രതിഷേധം അറിയിച്ചിരുന്നു. ഇത്തവണ സിതാറാം മിൽ ചെയർമാൻ സ്ഥാനം മാത്രമാണ് ഐഎൻഎല്ലിനുള്ളത്. എന്നാൽ പരസ്യമായ തർക്കത്തിനില്ലെന്നായിരുന്നു ഐഎൻഎൽ നിലപാട്. ന്യൂനപക്ഷ കോർപ്പറേഷൻ മാണിഗ്രൂപ്പിന് നൽകുന്നതിൽ മുസ്ലിം സംഘടനകളും വിയോജിപ്പ് അറിയിച്ചിരുന്നു. നിലവിൽ ക്രിസ്ത്യൻ മുസ്ലിം സംഘടനകൾക്കിടയിൽ തർക്കവിഷയമായ ന്യൂനപക്ഷ സാമ്പത്തിക സഹായങ്ങൾ മിക്കതും വിതരണം ചെയ്യുന്നത് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനാണ്.

കേരള ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് എമ്മിന് നൽകിയപ്പോൾ മുഹമ്മദ് ഇക്ബാലിനെ നിയമിക്കാൻ തീരുമാനിച്ചു. നിലവിലുള്ള വിവാദം തണുപ്പിക്കാൻ കൂടി ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. ഐഎൻഎല്ലിന്‍റെ കൈവശമുണ്ടായിരുന്ന ന്യൂനപക്ഷ കോർപ്പറേഷൻ മാണി കോൺഗ്രസിന് നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധമുണ്ടായിരുന്നു. ന്യൂനപക്ഷങ്ങൾക്കുള്ള സാമ്പത്തിക സഹായങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനത്തിന്‍റെ ചുമതല ഇരുസമുദായങ്ങൾക്കിടയിൽ തർക്കവിഷയമാകുന്ന സാഹചര്യം കൂടി മുന്നിൽ കണ്ടാണ് നീക്കം. കുറ്റ്യാടിയിൽ സ്ഥാനാർത്ഥിയായി പരിഗണിച്ച ശേഷം സിപിഎമ്മിന്റെ എതിർപ്പ് കാരണം പിൻവാങ്ങിയ ആളാണ് മുഹമ്മദ് ഇക്ബാൽ.
 

PREV
Read more Articles on
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്