
പത്തനംതിട്ട: ഓർത്തഡോക്സ്- യാക്കോബായ സഭാ വിഭാഗങ്ങൾ ( orthodox jacobite dispute) തമ്മിലുള്ള തർക്കം നിലനിൽക്കുന്ന പള്ളികളിൽ ഹിത പരിശോധന വേണമെന്ന മുൻ ജസ്റ്റിസ് കെടി തോമസ് ( kt thomas) കമ്മീഷൻ ശുപാർശ വിവാദത്തിൽ. ശുപാർശ പുറത്ത് വന്നതിന് പിന്നാലെ കമ്മീഷനെതിരെ രൂക്ഷ വിമർശനങ്ങളുമായി ഓർത്തഡോക്സ് സഭ രംഗത്തെത്തി. എന്നാൽ അതേ സമയം കമ്മീഷൻ ശുപാർശയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് യാക്കോബായ സഭയുടെത്
ജസ്റ്റിസ് കെടി തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മീഷന്റെ ഈ ശുപാർശകൾ കഴിഞ്ഞ ദിവസമാണ് നിയമ മന്ത്രി പി രാജീവിന് കമ്മീഷൻ ഉപാധ്യാക്ഷൻ കെ ശശിധരൻ നായർ കൈമാറിയത്. 1934 ലെ സഭ ഭരണഘടനയുടെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന സുപ്രീം കോടതി വിധി നിലവിൽ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമാണ്.
സുപ്രീം കോടതി വിധിക്ക് പിന്നാലെയും തർക്കങ്ങൾ നിലനിൽക്കുന്നതും സർക്കാർ പല തവണ ഇരു സഭകളുമായി നടത്തിയ അനുരഞ്ജന ചർച്ചകൾ ഫലം കാണാതെ പോയതുമാണ് കമ്മീഷന്റെ പുതിയ ശുപാർശക്ക് കാരണം. എന്നാൽ ശുപാർശ നടപ്പിലായാൽ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ വിധി മറികടക്കുന്ന സാഹചപര്യമുണ്ടാവും. ഇത് മുന്നിൽകണ്ടാണ് ഓർത്തഡോക്സ് സഭ ശുപാർശകളെ തള്ളിക്കളയുന്നത്. സുപ്രീം കോടതി വിധിക്ക് മുകളിൽ മറ്റൊരു ശുപാർശയും അംഗീകരിക്കില്ലെന്ന് പറയുന്ന സഭ ഹിത പരിശോധന വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ആരോപിക്കുന്നു.
എന്നാൽ പള്ളികളുടെ ഉടമസ്ഥാവകാശം നിർണയിക്കുന്നതിൽ ഹിത പരിശോധന ശ്വാശ്വതമായ പരിഹാരമാണെന്നാണ് യാക്കോബായ സഭയുടെ പ്രതികരണം. 2017 ലെ കോടതി വിധിയിൽ സർക്കാരിന് ഈ വിഷയത്തിൽ നിയമം നിർമ്മിക്കുവാൻ അവകാശംമുണ്ടെന്ന പരാമർശം ഉയർത്തിയാണ് യാക്കോബായ സഭയുടെ വാദം. കമ്മീഷൻ ശുപാർശയിൽ നിയമ നിർമ്മാണം വോണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. മുന്പ് തക്കമുള്ള പളളികളിൽ മൃതദേഹം സംസ്കരിക്കാൻ സിമിത്തേരി പങ്കിടണമെന്ന കെടി തോമസ് കമ്മീഷൻ ശുപാർശ സർക്കാർ അംഗീകരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam