Latest Videos

കൊവിഡ് വ്യാപനം: സാങ്കേതിക സർവകലാശാല അക്കാദമിക് പ്രവർത്തനങ്ങൾ നിർത്തിവെച്ചു

By Web TeamFirst Published May 12, 2021, 4:56 PM IST
Highlights

 മെയ് 20 മുതൽ എല്ലാ അക്കാദമിക പ്രവർത്തനങ്ങളും പുനരാരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ അതി തീവ്ര കൊവിഡ് വ്യാപനം പരിഗണിച്ച് എല്ലാ അക്കാദമിക പ്രവർത്തനങ്ങളും ഒരാഴ്ചത്തേക്ക് നിർത്തിവെക്കാൻ സാങ്കേതിക സർവ്വകലാശാല തീരുമാനിച്ചു. സിന്റിക്കേറ്റിന്റെ അക്കാദമിക്, റിസർച്ച്, പരീക്ഷാ ഉപസമിതികളുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് മെയ് 19 വരെ ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പടെ താത്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. ഇതിന് വൈസ് ചാൻസലർ ഡോ എം എസ് രാജശ്രീ അനുമതി നൽകി. വിവിധ വിദ്യാർത്ഥി സംഘടനകളും ഈ ആവശ്യം ഉന്നയിച്ച് നിവേദനം നൽകിയിരുന്നു. മെയ് 20 മുതൽ എല്ലാ അക്കാദമിക പ്രവർത്തനങ്ങളും പുനരാരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!