അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പൊലീസ്, ഒളിവിൽ സഞ്ചരിക്കാൻ ഉപയോ​ഗിച്ച കാർ പിടികൂടി

Published : Aug 14, 2026, 03:17 PM ISTUpdated : Aug 14, 2026, 04:24 PM IST
arjun ayanki arrested

Synopsis

തളിപ്പറമ്പിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കാർ കണ്ടെത്തിയത്. കണ്ണൂരിലെ വിവിധ സ്ഥലങ്ങളിൽ അർജുൻ ആയങ്കി സഞ്ചരിച്ചത് ഈ കാറിലായിരുന്നു.

കൊച്ചി: കോതമംഗലം, ഊന്നുകല്‍ എസ് എച്ച് ഓ മാരെ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ എറണാകുളം കുട്ടമ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി സബ് ജയിലില്‍ നിന്നും പ്രൊഡക്ഷന്‍ വാറന്‍റ് ഹാജരാക്കിയ ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ആഭ്യന്തര മന്ത്രിയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ച കേസില്‍പോലീസ് കസ്റ്റഡിയിലായിരുന്ന അര്‍ജുന്‍ ആയങ്കിയെ ഇന്ന് കാലത്താണ് തിരികെ തലശ്ശേരി സിജെഎം കോടതില്‍ ഹാജരാക്കിയത്. അര്‍ജുനെ കോടതി വീണ്ടും റിമാന്‍റ് ചെയ്തതിന് പിന്നാലെ കുട്ടമ്പുഴ പോലീസ് ജയിലിലെത്തുകയായിരുന്നു. അതേ സമയം അര്‍ജുൻ ആയങ്കി ഒളിവില്‍ കഴിയുന്ന സമയത്ത് യാത്രക്കായി ഉപയോഗിച്ച കാര്‍ തളിപ്പറമ്പില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുവായ കുട്ടന്‍റെ കാറാണ് തളിപ്പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രളയ പ്രതിരോധം:കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ് നടപ്പാക്കാന്‍ സര്‍ക്കാര്‍; ഐഐടി സംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
സ്കൂളിനകത്ത് യൂണിഫോമിൽ മദ്യപിച്ച് വിദ്യാർത്ഥികൾ, വീഡിയോ വൈറലായതോടെ പ്രിൻസിപ്പലിന് സ്ഥലംമാറ്റം; അന്വേഷണത്തിന് ഉത്തരവ്