
ആലപ്പുഴ: സിപിഎമ്മിൽ ചേരിപ്പോര് രൂക്ഷമായ കുട്ടനാട്ടിൽ പ്രശ്ന പരിഹാരത്തിനായി മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ഇന്ന് ഏരിയാ കമ്മറ്റി യോഗം ചേരും. ഇന്നലെ കുട്ടനാട് ഏരിയാ നേതൃത്വത്തിന് എതിരെയുള്ള അതൃപ്തി പ്രകടമാക്കി പുളിങ്കുന്ന് ലോക്കൽ കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും രാജിക്കത്ത് നൽകിയിരുന്നു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവും രാജിക്കത്ത് നൽകിയവരിൽ ഉൾപ്പെടും. കഴിഞ്ഞ പാർട്ടി സമ്മേളനങ്ങള്‍ മുതൽ ഏരിയാ കമ്മിറ്റിയുടെ പ്രവര്‍ത്തന ശൈലിക്കെതിരെ വിവിധ ലോക്കല്‍ കമ്മറ്റികള്‍ പ്രതിഷേധത്തിലാണ്. തലവടി, എടത്വ, വെളിയനാട്, തുടങ്ങിയ ലോക്കല്‍ കമ്മറ്റികളും നേതൃത്വത്തിനെതിരെ രംഗത്തെത്തിയരുന്നു. പ്രതിസന്ധി രൂക്ഷമായതോടെയാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് യോഗം വിളിച്ചു കൂട്ടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam